ഗുരുവായൂർ: മെട്രോ ലിങ്ക് സിന്റെ കുടുംബ സംഗമത്തോടനുബന്ധിച്ച് സ്നേഹ സാന്ത്വനം പദ്ധതി ഡിസംബർ 30 ന് ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് 6.30 ㎡ വടക്കേക്കാട് പഞ്ചായത്ത് പ്രസിഡണ്ട് നബീൽ എൻ എം കെ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
മെട്രോ ക്ലബ്ബ് പ്രസിഡണ്ട് പി മുരളിധരൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സിനിമാ താരം ശിവജി ഗുരുവായൂർ മുഖ്യാതിഥിയാകും. അർഹരായ 100 നിർധനർക്ക് 2000 രൂപ വീതം ധനസഹായം വിതരണം ചെയ്യും. ഫാമിലി ഫൺ ഗെയിം. ഗാനമേള, സ്നേഹവിരുന്നു എന്നിവയും ഉണ്ടാകും
പി മുരളിധരൻ സി.ഗീവർ, ചാർളി മാളിയമ്മാവ്, ഷൈജു കെ ബി. ഷൈജു, അനിൽകുമാർ വി കെ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.


