the digital signature of the temple city

തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മഹാദേശ പൊങ്കാല ഡിസംബർ 27ന്

- Advertisement -[the_ad id="14637"]

ഗുരുവായൂർ: കേരളത്തിൻ്റെ തിരുപ്പതി എന്നറിയപ്പെടുന്ന തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ മണ്ഡലകാല സമാപന ദിനം കൂടിയായ ഡിസംബർ 27 ബുധനാഴ്ച ക്ഷേത്രത്തിലെ ആഘോഷമായ “ചെറു താലപ്പൊലി “മഹോത്സവ ത്തോടനുബന്ധിച്ച നടത്തപ്പെടുന്ന “മഹാദേശ പൊങ്കാല” യ്ക്ക് ബുധനാഴ്ച  ആഘോഷിക്കും.

ഡിസംബർ 27 ബുധനാഴ്ച കാലത്ത് 7 മണിക്ക് ക്ഷേത്ര പടിഞ്ഞാറെ ഗോപുര സമീപം കമനീയമായി ഒരുക്കിയ പ്രത്യേക അടുപ്പിൽ അഗ്നിജ്വലിപ്പിച്ച് ആറ്റുകാൽ ക്ഷേത്ര പൊങ്കാലയ്ക്ക് വരെ സാരഥ്യം നൽകിയ മുൻ ഗുരുവായൂർ ക്ഷേത്രം മേൽശാന്തി കക്കാട് ദേവൻ നമ്പൂതിരി അനുഷ്ഠാന, ആചാര പൂജാകർമ്മങ്ങൾക്ക് ശേഷം പരിസരമൈതാനം നിറയെ ക്രമമായി ഒരുക്കിയ നൂറുകണക്കിന് പൊങ്കാല അടുപ്പുകളിലേയ്ക്ക് അഗ്നിപകർന്ന് നൽകിയാണ് പൊങ്കാലയ്ക്ക് തുടക്കം കുറിയ്ക്കുക.

പൊങ്കാലയിൽ പങ്കെടുക്കുവാൻ വ്രതശുദ്ധിയോടെ, വൃത്തിയോടെ കാലത്ത് 7 മണിക്ക് മുമ്പായി എത്തിച്ചേരേണ്ട ഭക്ത സഹോദരിമാർക്ക് ചിട്ടയായി അടുപ്പുകൾ നേരത്തെ ഒരുക്കി നൽകി പൊങ്കാല പ്രസാദത്തിലേക്ക് വേണ്ട വിഭവങ്ങൾ ക്ഷേത്രത്തിൽ നിന്ന് തന്നെ പെങ്കാല വഴിപാട് ശീട്ടാക്കിയവർക് അപ്പോൾ തന്നെ നൽകുന്നതുമാണ്. കൃത്യ സമയത്ത് എത്തി ചേർന്ന് നേരത്തെ ശീട്ടാക്കാവുന്ന രസീതുമായി വന്നെത്തുന്നവർക്ക് കലവും,വിറകും,, വിഭവങ്ങളും എല്ലാം ക്ഷേത്രാങ്കണത്തിൽ വെച്ച് നൽക്കപ്പെടുന്നതാണ്. പ്രസാദം ഒരുക്കുന്ന സമയവും, അതിന് ശേഷം പൂർത്തിയായാൽ ക്ഷേത്ര മേൽശാന്തി ഭാസ്ക്കരൻ തീരുമേനിയും സംഘവും ഓരോ അടുപ്പിലും തീർത്ഥജലവും, പുഷ്പാരതിയും നടത്തി.ദേവീ പൊങ്കാല പ്രസാദമാക്കി തീർത്താൽ ഉദ്ദിഷ്ട കാര്യ സിദ്ധിയ്ക്കായി അർപ്പിച്ച് ഭവനങ്ങളിലെക്ക് കൊണ്ടു് പോകാവുന്നതുമാണ്.

പൊങ്കാല സമർപ്പണ വേളയിൽ ക്ഷേത്രപാരായണ മാതൃ സമിതിയുടെ ദേവീസ്തുതിഗാനാലാപനവും,ഉണ്ടായിരിയ്ക്കുന്നതുമാണ്, പൊങ്കാലയിൽ വന്ന് ചേരുന്നവർക്കെല്ലാം ലഘു പ്രഭാത ഭക്ഷണവും തയ്യാറാക്കിയുണ്ടെന്നും, മറ്റു വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തീകരിച്ചിട്ടുണ്ടെന്നും ക്ഷേത്ര ഭാരവാഹികളായ ശശി വാറണാട്ട്, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറണാട്ട്, സേതു തിരുവെങ്കിടം, ശിവൻകണിച്ചാടത്ത്, ബിന്ദു നാരായണൻ എന്നിവർ അറിയിച്ച് കൊള്ളുന്നു. അന്വേഷണങ്ങൾക്ക് 0487 2555394 എന്ന നമ്പറിൽ ബന്ധപ്പെടെണ്ടതാണ്

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts