ഗുരുവായൂർ: ശ്രീ ഗുരുവായൂരപ്പൻ ഭജന സമിതിയുടെ ആഭിമുഖ്യത്തിലുള്ള 42-ാം മത് ശ്രീമദ് ഭഗവദ് ഗീതാ സപ്താഹയജ്ഞം ഈ വരുന്ന ഡിസംമ്പർ 27-ന് ക്ഷേത്ര ആദ്ധ്യാത്മിക ഹാളിൽ ഗീതാ മാഹാത്മ്യ പാരായണത്തോടെ ആരംഭിച്ച് 2024 ജനുവരി 3-ന് ഉച്ചക്ക് യജ്ഞം സമാപിക്കും
ദിവസവും രാവിലെ 7 മണിക്ക് ഗീതയിലെ മൂന്ന് അദ്ധ്യായം ശ്രീ മേച്ചേരി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പാരായണം ചെയ്യുകയും തുടർന്ന് അദ്ധ്യായ ക്രമമനുസരിച്ച് ഗീതാ പണ്ഡിതന്മാരായ ബ്രഹ്മശ്രീ പെരുമ്പിള്ളി കേശവൻ നമ്പൂതിരി പാലങ്ങാട് കൃഷ്ണൻ നമ്പൂതിരി ഇഞ്ചപ്പിള്ളി ശങ്കരൻ നമ്പൂതിരി തെക്കേടം നാരായണൻ ഭട്ടതിരി പ്രൊഫ: പി.സി – സി ഇളയത് മാഷ് ഗുരുവായൂർ പ്രഭാകർ ജി ശ്രീ ശരത് എ- ഹരിദാസ്, ഡോ; വി അച്ചുതൻക്കുട്ടി മാഷ്, ആചാര്യ സി പി നായർ, രേവതി പട്ടത്താനം, ആചാര്യ ഹരിദാസ് (ഗുരുവായൂർ ദേവസ്വം മാനേജർ), കെ അർ രാധാകഷ്ണയ്യർ എന്നീ ആചാര്യന്മാരുടെ ഗീതാ പ്രഭാഷണ പരമ്പരയും 7 ദിവസങ്ങളിലായി നടത്തുന്നു.
സമാപന ദിവസം 2024 ജനുവരി 3ന് കാലത്ത് 7 മണി മുതൽ സമ്പൂർണ്ണ ഗീതാപാരായണവും ഗീതാ സന്ദേശ പ്രഭാഷണവും ഉണ്ടയിരിക്കും തുടർന്ന് യജ്ഞ സമർപ്പണവും നടത്തുന്നു
ഗുരുവായൂരിൽ അപൂർവ്വമായി മാത്രം നടത്തുന്ന സപ്താഹ യജ്ഞമാണ് ഗീതാ സപ്താഹ യജ്ഞമെന്ന് ഭാരവാഹികളായ മേച്ചേരി കേശവൻ നമ്പൂതിരി, കൊല്ലാറ്റ നന്ദി നമ്പൂതിരി, തേലമ്പറ്റ വാസുദേവൻ നമ്പൂതിരി, മഞ്ചിറ കേശവൻ നമ്പൂതിരി, മേച്ചേരി ശ്രീകാന്ത് നമ്പൂതിരി, തിരുവാല്ലൂർ ശരത് നമ്പൂതിരി എന്നിവർ പറഞ്ഞു.