the digital signature of the temple city

നരേന്ദ്ര മോദിയെ വരവേൽക്കാൻ പടുകൂറ്റൻ മണൽ ചിത്രമൊരുങ്ങുന്നു.

- Advertisement -[the_ad id="14637"]

തൃശൂര്‍ : നരേന്ദ്ര മോദിയോടുള്ള ആദരവായി അദ്ദേഹത്തിന്റെ പടുകൂറ്റന്‍ മണല്‍ ചിത്രം തൃശൂരില്‍ ഒരുങ്ങുന്നു. ജനുവരി മൂന്നിന് തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രിക്ക് ആദരവായി ചിത്രം സമ്മാനിക്കും. പ്രശസ്ത മണല്‍ ചിത്രകാരനായ ബാബു എടക്കുന്നിയാണ് ചിത്രം തീര്‍ക്കുന്നത്.

ഭാരതത്തിലെ 51 സ്ഥലങ്ങളില്‍ നിന്നുള്ള മണല്‍ ശേഖരിച്ചാണ് ചിത്രം ഒരുക്കുന്നത.് ഇതില്‍ നരേന്ദ്രമോദിയുടെ ജന്മനാടായ വഡോദരയില്‍ നിന്നുള്ള മണലും ഉള്‍പ്പെടും.മോദിയോടുള്ള ആരാധനയാണ് ഇത്തരമൊരു ചിത്രം തയ്യാറാക്കാന്‍ പ്രേരണയായത് എന്ന് ബാബു എടക്കുന്നി പറഞ്ഞു.പത്ത് ദിവസം എടുത്താണ് ചിത്രം പൂര്‍ത്തിയാക്കുക. നിറങ്ങള്‍ക്ക് പകരം മണല്‍ പൊടികള്‍ ആണ് ഉപയോഗിക്കുന്നത്. 51 അടി ഉയരമുള്ള ചിത്രം ലോക റെക്കോര്‍ഡ് ആകും. ഇതുവരെ ഇത്രയും വലിയ മണല്‍ ചിത്രം ആരും തയ്യാറാക്കിയിട്ടില്ല. ചിത്ര രചനയുടെ ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഇന്നലെ വടക്കുന്നാക്ഷേത്ര മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നിര്‍വഹിച്ചു. 

ഏകഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കല്‍പ്പത്തെ ഉറപ്പിക്കുന്നതാണ് ഭാരതത്തിലെ വ്യത്യസ്ത കോണുകളില്‍ നിന്നുള്ള മണല്‍ കൊണ്ടുള്ള ഈ ഉദ്യമമെന്ന് എം.ടി. രമേശ് പറഞ്ഞു. ബാബുവിനൊപ്പം സഹായികളായി അഞ്ചോളം പേര്‍ ഈ ഉദ്യമത്തിലുണ്ട്. ഗോകുലം ഗ്രൂപ്പാണ് നിര്‍മ്മാണ ചെലവ് വഹിക്കുന്നത്. ബിജെപി സംസ്ഥാന സമിതിയംഗം ടി.പി സുല്‍ഫത്ത്, ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.കെ.അനീഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts