ഗുരുവായൂർ : കുചേലദിന തലേന്ന് ദിനത്തിൻ്റെ പ്രാധാന്യവും, ആത്മീയ സത്തയും വിളിച്ചോതി കൊണ്ടു് പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ കുചേല പ്രതിമ കുടികൊള്ളുന്ന കിഴക്കെ നട മഞ്ജുളാൽ സവിധ പരിസരത്ത് നിന്ന് നൂറുകണക്കിന് പേർ ഐതിഹ്യ പെരുമയുടെ അവിൽ സമർപ്പണത്തിൻ്റെ സാരാംശം ഏറ്റെടുത്ത് കൈകളിൽ അവിൽ പൊതിയുമായി കുചേലവിഗ്രഹത്തെ വലം വെച്ച് നാമജപഘോഷയാത്രയുമായി ഗുരുവായൂർ ശ്രീകൃഷ്ണസവിധ സന്നിധിയിൽ എത്തി ചേർന്ന് ഭക്തിപുരസ്സരം അവിൽ പൊതി സമർപ്പണം നടത്തി.
.ക്ഷേത്രപരിസരത്ത് വിവിധ സംഘടന സാരഥികൾ ഉൾപ്പടെ വന്നെത്തിയ ഭക്തർ അവിടെ നേരത്തെ എത്തിച്ച ചാക്ക് കണക്കിനുള്ള അവിലും കൂട്ടി ചേർത്ത് ഗുരുവായൂരപ്പന് നാമജപ പ്രാർത്ഥനയോടെ ദേവ സമർപ്പണ കർമ്മം.നിർവഹിച്ചു. ക്ഷേത്ര ദീപസ്തംഭത്തിന് തൊട്ടു് ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി .മനോജ് കൂട്ടായ്മ ഭാരവാഹികളിൽ നിന്ന് വഴിപാടായി സമർപ്പിച്ച അവിൽ പൊതികൾ ഏറ്റു് വാങ്ങി സന്നിധിയിലെ കുട്ടകത്തിൽ നിക്ഷേപിയ്ക്കുകയും ചെയ്തു.
ക്ഷേത്ര പരിസരത്ത് നേരത്തെ വേളയുമായി കൈകോർത്ത് എത്തിച്ച നിരവധി അവിൽചാക്കുകളും പ്രാർത്ഥനയോടെ കൂടെ സമർപ്പിച്ചു.പരിപാടിയ്ക്ക് കൂട്ടായ്മ ഭാരവാഹികളായ കെ.ടി.ശിവരാമൻ നായർ ,അനിൽ കല്ലാറ്റ്, രവിചങ്കത്ത്, ശ്രീധരൻ മാമ്പുഴ,ജയറാം ആലക്കൽ, ബാലൻ വാറണാട്ട്,ശശി കേനാടത്ത്, രവി വട്ടരങ്ങത്ത്, മുരളി അകമ്പടി, വി.ബാലകൃഷ്ണൻ നായർ,പി.കെ.കെ.മേനോൻ ,മുരളി മുള്ളത്ത്, രാധ ശിവരാമൻ,ഉദയം ശ്രീധരൻ, സരളമുള്ളത്ത്, കാർത്തിക കോമത്ത്, നിർമ്മല നായകത്ത് ‘ രാധാമണി ചാത്തനാത്ത്,
കോമളം പെരുമ്പ്രശ്വാർ, ജയ രവികുമാർ കെ. തങ്കമണിയമ്മ, കെ.ഗീത, കെ.കെ.വേലായുധൻ, ബിജു ഉപ്പുങ്ങൽ, രാജൻ പണിക്കശ്ശേരി എന്നിവർ നേതൃത്വം നൽകി