ഗുരുവായൂർ: ഗുരുവായൂർ പുരാണ പാരായണ സമിതിയുടെ നേതൃത്വത്തിൽ കുചേല ദിനത്തോടനുബന്ധിച്ചു നടത്തി വരാറുള്ള നാരായണീയോത്സവം ഗുരുവായൂർ ബ്രാഹ്മണ സമൂഹം ഓഡിറ്റോറിയത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻ്റ് ശാന്ത .പി .നായർ അധ്യക്ഷയായി.
ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി മനോജ് ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി. കേരളീയ നൃത്ത-നാട്യ പുരസ്കാരം ലഭിച്ച ടി.പി.അരവിന്ദ പിഷാരടിയെ ആദരിച്ചു. ചീഫ് കോ-ഓർഡിനേറ്റർ സജീവൻ നമ്പിയത്ത്, വി കെ കേശവദാസ്, മോഹിനി ചിറ്റണ്ട, പെരുമ്പാവൂർ കുഞ്ഞമ്മ, സുമ ഉദയ കുമാർ, പി കെ കൃഷ്ണൻ കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് ഭരതനാട്യം, കുച്ചിപ്പുടി, ഗാനാലാപനം, തിരുവാതിരക്കളി, തുടങ്ങിയവ. അരങ്ങേറി. കുചേല ദീനമായ ബുധനാഴ്ച 20ന് രാവിലെ 4 മണിക്ക് നാരായണീയ പാരായണം ആരംഭിച്ചു .