ഗുരുവായൂർ: ഗുരുവായൂർ .പുരാണ പാരായണ സമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 19, 20 തിയ്യതികളിലായി നടത്തുന്ന നാരായണീ യോത്സവത്തിലേക്കുള്ള ശ്രീകൃഷ്ണ വിഗ്രഹവും നാരായണീയ ഗ്രന്ഥവും ഗുരുവായൂർ ക്ഷേത്ര സന്നിധിയിലെത്തി.കാലടി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് ഭാഗവതാ ചാര്യൻ വി കെ കേശവദാസിൻ്റെ നേതൃത്വത്തിലാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. സമിതി പ്രസിഡൻ്റ് ശാന്ത പി നായർ, സെക്രട്ടറി മോഹിനി ചിറ്റണ്ട, കോ ഓർഡിനേറ്റർ സജീവൻ നമ്പിയത്ത്, സമിതി അംഗം സുമ ഉദയ കുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
പി.എൻ പി നായർ, വനജ ശങ്കർ തുടങ്ങിയവർ സന്നിഹിതരായി. നാരായണീയോത്സവം 19 ന് ഉച്ചതിരിഞ്ഞ് 4 മണിക്ക് ഗുരുവായൂർ തെക്കെ നടയിലുളള ബ്രാഹ്മണ സമൂഹം ഓഡിറ്റോറിയത്തിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം ഭരണസമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.