ഗുരുവായൂർ: കുചേല ദിനത്തോടനുബന്ധിച്ച് ആ ദിനത്തിൻ്റെ പ്രാധാന്യവും, മാഹാത്മ്യവും പങ്ക് വെച്ച് കുചേല ദിനത്തെ വരവേറ്റു് കൊണ്ടു് ഡിസംബർ 19 ന് വൈക്കീട്ട് 5 മണിക്ക് കിഴക്കെ നടയിലെ മഞ്ജുളാൽതറ കുചേല സവിധത്തിൽ നിന്ന് നൂറിൽപരം ഭക്തർ അവിൽ പൊതികളുമായി വേഷഭൂഷാധികളോടെ നാമജപവുമായി ഗുരുവായൂർ ശ്രീകൃഷ്ണസന്നിധിയിൽ എത്തി ചേർന്ന് ഭക്ത്യാധര നിറവോടെ ഭഗവാന് അവിൽപ്പൊതികൾ സമർപ്പിക്കുന്നു.
പുരാതന നായർ തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ ഭക്തജന, ആദ്ധ്യാത്മിക – സാമുദായിക സംഘടനകളുമായി കൈകോർത്താണ് അവിൽ സമർപ്പണം നിർവഹിക്കുന്നത് . ക്ഷേത്ര പരിസരത്ത് അവിൽ പൊതികളുമായി നാമജപഘോഷയാത്രയുമായി ഭക്തർ എത്തിചേർന്നാൽ അവിടെ നിരവധി അവിൽചാക്കുകൾ കൂടി കൂട്ടികൊണ്ടാണ് ഇത്തവണത്തെകുചേല ദിനമായ ഡിസംബർ 20 നെ വരവേറ്റു് കൊണ്ടു് തലേ ദിനമായ ഡിസംബർ 19 ന് നാളെ ആത്മീയാഠശം ആവോളം പകർന്ന് നൽകി ഭക്തി സാന്ദ്രതയോടെ ഭക്തജന പങ്കാളിത്ത നിറവിൽ ഭഗവാന് ആഘോഷവുമായി അവിൽ സമർപ്പണം നടത്തുന്നതെന്ന് കൂട്ടായ്മ ഭാരവാഹികളായ കെ.ടി.ശിവരാമൻ നായർ, അനിൽ കല്ലാറ്റ്, രവിചങ്കത്ത്, ജയറാം ആലക്കൽ, ശ്രീധരൻ മാമ്പുഴ, ശശി കേനാടത്ത്, ബാലൻ വാറണാട്ട്, രവിവട്ടരങ്ങത്ത് എന്നിവർ അറിയിച്ച് കൊള്ളുന്നു.