ഗുരുവായൂർ : കേരള മുൻസിപ്പൽ & കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ഗുരുവായൂർ യൂണിറ്റ് സമ്മേളനം നടത്തി. നഗരസഭ ഇന്ദിരാഗാന്ധി ടൗൺ ഹാൾ കിച്ചൻ ബ്ലോക്കിൽ വച്ചു നടന്ന യൂണിറ്റ് സമ്മേളനം നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ: കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു. KMCSA സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ശ്രീ: എം മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് സുരേഷ് പി സി, കെ പി എ റഷീദ്, കെ എം മെഹറൂഫ്, നിയാസ് എന്നിവർ സംസാരിച്ചു. പുതിയ യൂണിറ്റ് ഭാരവാഹികളായി പ്രസിഡൻ്റ് : C H ബിജോയ്, സെക്രട്ടറി: മിനി ടി,ട്രഷറർ: കണ്ണൻ MB എന്നിവരെ തിരഞ്ഞെടുത്തു
തൃശൂരിൽ വച്ചു നടക്കുന്ന ജില്ലാ സമ്മേളനവും, കോഴിക്കോടു വച്ചു നടക്കുന്ന സംസ്ഥാന സമ്മേളനവും വിജയിപ്പിക്കുന്നതിനു വേണ്ട പ്രവർത്തനങൾ നടത്താൻ തീരുമാനിച്ചു.
പൊതു സർവ്വീസ് രൂപീകരണം മൂലവും, വികലമായ സ്ഥലം മാറ്റം മൂലവും ജീവനക്കാർ അനുഭവിക്കുന്ന ദുരിതങ്ങളും പ്രയാസങ്ങളും, പരിഹരിക്കുന്നതിനും, ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കിയെങ്കിലും ശംബളവും, പെൻഷനും സർക്കാർ നൽകാത്തത് ജീവനക്കാരോടുള്ള വഞ്ചനയാണെന്നും ആയത് ഉടനടി പരിഹരിക്കണമെന്നും യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.