the digital signature of the temple city

തൈക്കാട് സോണൽ  ഓഫീസിനു മുന്നിൽ  യൂത്ത് കോൺഗ്രസ് തൈക്കാട് മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ ധർണ്ണ.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക്‌ വരുമാന സർട്ടിഫിക്കറ്റ് നിശ്ചിത സമയത്തിനുള്ളിൽ നഗരസഭകളിൽ സമർപ്പിക്കണമെന്നു പറഞ്ഞുകൊണ്ട്‌ പാവപ്പെട്ട ജനങ്ങളെ നെട്ടോട്ടമോടിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും, വരുമാന സർട്ടിഫിക്കറ്റ്‌ ഹാജരാക്കാനുള്ള സമയപരിധി നീട്ടി നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ യൂത്ത് കോൺഗ്രസ് തൈക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൈക്കാട് സോണൽ ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും നഗരസഭാ കൗൺസിലറുമായ സി.എസ്‌.സൂരജ്‌ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റൈജോ ജോസ്‌ അദ്ധ്യക്ഷത വഹിച്ചു മണലൂർ നിയോജകമണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ജെയ്‌സൻ ആന്റൊ,യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ വിനോയ് P.D, മുഹമ്മദ് ഫവാസ്, റോയ് നീലങ്കാവിൽ, ഫൈസൽ R.V, ഫ്രാൻസീസ്, ഷംസുദ്ധീൻ പാലുവായ്, കബീർ എന്നിവർ ധർണ്ണയിൽ പങ്കെടുത്തു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts