ഗുരുവായൂർ: ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ തിരുവെങ്കിടം ദേശവിളക്ക് ഭക്തിസാന്ദ്രതയിൽ, ദേശ ഒത്ത് ചേരലുമായി ആദ്ധ്യാത്മിക നിറവിൽ അതിഗംഭീരമായി ആഘോഷിച്ചു.
തിരുവെങ്കിടാചലപതി ക്ഷേത്ര സന്നിധിയിൽ നടന്ന വിശിഷ്ട ദേശവിളക്ക് കാലത്ത് 3 മണിക്ക് നട തുറന്നതിന് ശേഷം അയ്യപ്പക്ഷേത്ര തിരുമുറ്റത്ത് ശബരിമലയിലേയ്ക്ക് കൊണ്ടു പോകുന്ന സത്യ മുദ്ര അയ്യപ്പഭക്തർ നിരയായി നിറക്കലോടെ തുടക്കം കുറിച്ചു. മഹാഗണപതി ഹോമം, കേളി, അഷ്ടപദി എന്നിവയ്ക്ക് ശേഷം വിളക്ക് പന്തലിലേയ്ക്ക് അയ്യപ്പവിഗ്രഹ രൂപവുമായി ഉടുക്ക് പാട്ടുമായി ഉച്ചപ്പാട്ട് എഴുന്നെള്ളിച്ചു. വൈക്കീട്ട് ക്ഷേത്രത്തിലേയ്ക്ക് വിളക്ക് പാർട്ടിസംഘം താലപ്പൊലിയുടെയും ഉടുക്ക് പാട്ടിൻ്റെയും, വാദ്യ താള മേളങ്ങളോടെയും, അകമ്പടിയോടെ പാലക്കൊമ്പ് എഴുന്നെള്ളിച്ചു.
ക്ഷേത്ര തിരുമുറ്റത്ത് തട്ടകത്തെ വാദ്യപ്രതിഭകൾ വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശിൻ്റെയും, ജോതിദാസ് ഗുരുവായൂരിൻ്റയും നേതൃത്വത്തിൽ മേളവും ഒരുക്കി. തുടർന്ന് പുലർച്ചെ പാൽ കിണ്ടി എഴുന്നെള്ളിപ്പ്, ആഴിയിൽ നൃത്തവും, വെട്ടും തടയുമായി വിളക്കിന് സമാപനവുമായി – അയ്യപ്പൻ വിളക്കിനോടനുബന്ധിച്ച് ഉച്ചയ്ക്കും, കാലത്തും, രാത്രിയിലുമായി നടത്തിയ അന്നദാനത്തിൽ ആയിരങ്ങളെത്തി വിളക്ക് ഏറെജന നിബിഡമാക്കുകയും ചെയ്തു. വിളക്കാചാര്യൻ മച്ചാട് സുബ്രമണ്യനും സംഘവുമാണ് ദേശവിളക്കിന് സാരഥ്യം വഹിച്ചത്. നാടു് ഒരുമിച്ച, തട്ടകത്തിൻ്റെ ദേശ പെരുമ വിളിച്ചോതി ഒരുക്കിയ തിരുവെങ്കിടം ദേശവിളക്കിന് മoത്തിൽ രാധാകൃഷ്ണൻ നായർ, പാനൂർ ദിവാകരൻ, ഇ രാജു, ബാലൻ വാറണാട്ട്, ശിവൻ കണിച്ചാടത്ത്, പ്രഭാകരൻ മണ്ണൂർ പി.ഹരിനാരായണൻ, ശശി അകമ്പടി, ഹരി കൂടത്തിങ്കൽ, ദിനു കോഴികുളങ്ങര, രാഘവൻ പെരുമ്പുള്ളി, രാമകൃഷ്ണൻ ഇളയത്, മോഹനചിത്ര, എ ബി അനന്തകൃഷ്ണൻ, വി മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി