ഗുരുവായൂർ: ജില്ലയിലെ തന്നെ മികവുറ്റ അയ്യപ്പൻ വിളക്കുകളിലൊന്നായ ഗുരുവായൂർ അയ്യപ്പഭജന സംഘത്തിൻ്റെ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ഡിസംബർ 15ന് നടത്തപ്പെടുന്ന ദേശവിളക്കിൻ്റെ കാൽ നാട്ടു് കർമ്മം ഭക്തി സാന്ദ്രമായ അന്തരീക്ഷമൊരുക്കി തിരുവെങ്കിടം ക്ഷേത്രസന്നിധി പരിസരത്ത് നടന്നു.
ക്ഷേത്രപരിസരത്ത് കീഴ്ശാന്തി ശിവകരൻ തിരുമേനി അനുബന്ധ പൂജകൾ പൂർത്തികരിച്ച് നാണയതുട്ടുകളും, പ്രസാദ പുഷ്പങ്ങളും, തീർത്ഥജലവും കുഴിയിൽ നിക്ഷേപിച്ച് ആവാഹിച്ച ശേഷം ശരണ വിളികളാൽ ഗുരുസ്വാമിമoത്തിൽ രാധാ കൃഷ്ണ നായർ, ഭജനസംഘം സെക്രട്ടറി പാനൂർ ദിവാകരൻ എന്നിവർ ചേർന്ന് കാൽ നാട്ടുകർമ്മം നിർവഹിച്ചു ക്ഷേത്ര -സംഘം ഭാരവാഹികളായ.ഇ രാജൂ കലാനിലയം, ബാലൻ വാറണാട്ട്, ശിവൻ കണിച്ചാടത്ത്,, ഹരിനാരായണൻ പുത്തൻവീട്ടിൽ, ശശി അകമ്പടി, ഹരി കൂടത്തിങ്കൽ, ക്ഷേത്രം മാനേജർ പി.രാഘവൻ നായർ,എ.അനന്തകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി
ഡിസംബർ 15ന് നടക്കുന്ന ദേശവിളക്കിൽ ഗണപതി ഹോമം, പാലകൊമ്പു് എഴുന്നെള്ളിക്കൽ, സത്യ മുദ്ര നിറക്കൽ ഗുരുവായൂർ ജയപ്രകാശിൻ്റെ നേതൃത്വത്തിൽ അമ്പതോളം പേർ അണിനിരക്കുന്ന ആൽത്തറമേളം, സമ്പ്രദായ ഭജന, അന്നദാനം, എന്നിവയോടെയാണ് സമുച്ചിതമായി ആഘോഷപൂർവം നടത്തപ്പെടുന്നത്