ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷ ദിനങ്ങളും ഉൽസവാദി ചടങ്ങുകളും ആധികാരികമായും സമഗ്രമായും അറിയാൻ ഗുരുവായൂർ ദേവസ്വം കലണ്ടർ ഭക്തജനങ്ങൾക്ക് വാങ്ങാം.
2024വർഷത്തെ ഗുരുവായൂർ ദേവസ്വം കലണ്ടറിൻ്റെ പ്രകാശനം ഇന്ന് നടന്നു. ഉച്ചപൂജയ്ക്കു ശേഷം നട തുറന്നപ്പോഴായിരുന്നു പ്രകാശനം. ക്ഷേത്രം സോപാനപ്പടിയിൽ ശ്രീ ഗുരുവായൂരപ്പന് ആദ്യം കലണ്ടർ സമർപ്പിച്ചു. തുടർന്ന് ക്ഷേത്രം കിഴക്കേ ഗോപുര കവാടത്തിന് മുന്നിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാടിന് കലണ്ടർ നൽകി പ്രകാശനം നിർവ്വഹിച്ചു.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ എക്സ് എം പി, കെ.ആർ.ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ , ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ ,ക്ഷേത്രം ഡി.എ പി.മനോജ് കുമാർ , അസി.മാനേജർ (പബ്ലിക്കേഷൻ) കെ.ജി.സുരേഷ് കുമാർ, പി.ആർ.ഒ വിമൽ ജി.നാഥ്, എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ജിഎസ്ടി ഉൾപ്പെടെ 60 രൂപയാണ് കലണ്ടറിൻ്റെ വില. കിഴക്കേ നടയിലുള്ള ദേവസ്വം ബുക്ക്സ്റ്റാളിൽ നിന്ന് കലണ്ടർ ലഭിക്കും.
ഗുരുവായൂർ ദേവസ്വം കലണ്ടർ 2024 ചെയർമാൻ ഡോ: വി കെ വിജയൻ പ്രകാശനം നിർവ്വഹിച്ചു
- Advertisement -[the_ad id="14637"]