ഗുരുവായൂർ: ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളുടെയും ഐ.ക്യു.എ.സി.യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജനാധിപത്യവും ന്യൂനപക്ഷ അവകാശങ്ങളും ഇന്ത്യയിൽ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു.
കേരള സർക്കാരിൻറെ ഇൻസ്റ്റിറ്റ്റ്യൂട്ട് ഓഫ് പാർലമെൻററി അഫയേഴ്സിന്റെ സഹകരണത്തോടു കൂടിയാണ് സെമിനാർ നടന്നത്. ഗുരുവായൂർ എംഎൽഎ ശ്രീ എൻ കെ അക്ബർ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. വൽസ എം.എ അധ്യക്ഷയായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഇൻറർനാഷണൽ റിലേഷൻസ് വിഭാഗത്തിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ. ലിറാർ പുളിക്കലകത്ത്, ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ ഡോ. രാംനാഥ് രഘുനാഥൻ,തൃശ്ശൂർ ശ്രീ കേരള വർമ്മ കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി, ഡോ. പ്രമോദ് സി ആർ. എഫ്.ഡി എസ് .ജെ . തൃശ്ശൂർ ജില്ലാ കോഡിനേറ്റർ ഡോ. ജിജി പോൾ എസ്. എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും പ്രബന്ധങ്ങളും സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു