ഗുരുവായൂർ: ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന് താഴെ ടൈൽ വിരിച്ചു ഓപ്പൺ ജിമ്മും, ഹരിതപാർക്കും നിർമ്മിക്കേണ്ട പൊതുസ്ഥലം നാടോടി സംഘങ്ങൾ കയ്യേറി വൃത്തിഹീനമാക്കിയിരിക്കുന്നു. മാലിന്യ കൂമ്പാരങ്ങളിൽ തിങ്ങിപ്പാർക്കുന്ന കൈക്കുഞ്ഞുങ്ങളെയും, ഗർഭിണികളെയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മാറ്റിപാർപ്പിക്കാത്തതു മനുഷ്യവകാശ ലംഘനമാണ്. ഇരുവശത്തുമുള്ള കെട്ടിടങ്ങൾക്കു നടുവിൽ വെളിയിട വിസ്സർജ്ജനവും, മാലിന്യം കെട്ടി കെടുക്കന്നതിൽ അസഹ്യമായ ദുർഗന്ധവും അടക്കം ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചെറുതല്ല. മേൽപ്പാലത്തിന് താഴെ 7ഓളം കെട്ടിടങ്ങളിലായി 80ൽ പരം സ്ഥാപനങ്ങളും, 200ൽ പരം തൊഴിലാളികളും ഉപജീവനം നടത്തി വരുന്നു. കഴിഞ്ഞ വർഷം 2 വ്യാപാരി കുടുംബങ്ങളാണ് മലേറിയ ബാധിച്ചു ദുരിതത്തിലായത് . കൊറോണ വന്നു പോയതിനു ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങളുടെ ഭീതികരമായ അവസ്ഥയിൽ സ്ഥാപന ഉടമകളും തൊഴിലാളികളും കുടുംബാംഗങ്ങളും വളരെയധികം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. 2022 ഡിസംബർ മാസത്തിൽ ബോധിപ്പിച്ച പരാതിയിൽ ഗുരുവായൂർ ടെമ്പിൾ സിറ്റി പോലീസ് വകുപ്പും,നഗരസഭ ആരോഗ്യ വിഭാഗവും നാടോടി സംഘങ്ങളെ മാറ്റി പാർപ്പിക്കുന്നതിനു ആവശ്യമായ മുൻകരുതലുകൾ ഇത് വരെയും സ്വീകരിച്ചില്ല എന്നത് വലിയ വീഴ്ച തന്നെയാണ്. നഗരസഭാ ലൈസൻസും, ഹരിതകർമ്മസേന യൂസർഫീയും നൽകുന്ന മേഖലയിലെ വ്യപാരികൾക്കു സ്വസ്ഥമായി തൊഴിൽ ചെയ്യുന്നതിനുള്ള അവകാശം നിഷേധിക്കുന്നത് പ്രതിഷേധാർഹമാണ്. നാടോടി സംഘങ്ങൾക്കു പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ മരുന്നു നൽകി പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ നഗരസഭ നടത്തുന്ന മെഡിക്കൽ ക്യാമ്പ് പ്രഹസനത്തിനു എതിരെ വ്യാപാര മേഖല വെളിയിട വിസ്സർജ്ജന വിമുക്തമാക്കുക, പൊതുസ്ഥലം കയ്യേറി, പരിസരം മലിനമാക്കി, അനധികൃത കച്ചവടം നടത്തുന്നവരെ സംരക്ഷിക്കുന്ന സമീപനം തിരുത്തുക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി മേഖലയിലെ വ്യാപാരി സമൂഹം പ്രധിഷേധിച്ചു. മേഖലയിലെ കടകൾ അടച്ചു കൊണ്ട് മെഡിക്കൽ ക്യാമ്പിന് ചുറ്റും പ്ലേ കാർഡുകൾ ഉയർത്തി വ്യാപാരി സമൂഹം നടത്തിയ നിൽപ്പ് സമരത്തിൽ സേവാ പ്രസിഡണ്ട് അജു.എം.ജോണി, സെക്രട്ടറി ഇ ആർ ഗോപിനാഥൻ, വാർഡ് കൗൺസിലർ ശ്രീ കെ പി എ റഷീദ്, ഗുരുവായൂർ മർച്ചന്റ്‌സ് അസോസിയേഷൻ സെക്രട്ടറി റഹിമാൻ തിരുനെല്ലൂർ, വ്യാപാര വ്യവസായി ഏകോപന സമിതി ഗുരുവായൂർ പ്രസിഡണ്ട് ശ്രീ പി ഐ ആന്റോ, കെ.ആർ. ഉണ്ണികൃഷ്ണൻ, എന്നിവർ ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി.