ഗുരുവായൂർ ഉത്സവം കൊടിയേറി

ഗുരുവായൂർ: പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ സപതവര്‍ണ കൊടിയേറി . വെള്ളിയാഴ്ച വൈകിട്ട് ദീപാരാധനക്ക് ശേഷം ആചാര്യ വരണത്തോടെയാണ് കൊടിയേറ്റ ചടങ്ങുകള്‍ ആംരംഭിച്ചത്.

ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് കൂറയും പവിത്രവും നല്‍കിയാണ് ആചാര്യവരണം നിര്‍വ്വഹിച്ചത്. ആചാര്യവരണത്തിന് ശേഷം ഉത്സവ മുളയറയില്‍ നവധാന്യങ്ങള്‍ മുളയിട്ടു.

പള്ളിവേട്ട ദിവസം വരെ മുളയറയില്‍ പ്രത്യേക പൂജകള്‍ ഉണ്ടാവും. മുളയിടലിന് ശേഷം ശ്രീകോവിലിനകത്ത് പൂജിച്ച് ഭഗവത് സാന്നിധ്യം വരുത്തിയ സപ്തവര്‍ണകൊടി മന്ത്രജപങ്ങളുടെയും ഭക്തരുടെ നാരായണനാമ ജപങ്ങളുടെയും ഭക്തി,സാന്ദ്രമായ അന്തരീക്ഷത്തില്‍ തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് കൊടിയേറ്റം നിര്‍വ്വഹിച്ചു. തുടര്‍ന്ന് അത്താഴ പൂജയും കൊടിപ്പുറത്തുവിളക്കും ഉണ്ടായി. എട്ടാം വിളക്ക് ദിവസമായ 10ന് ഉത്സവബലിയും 11ന് പള്ളിവേട്ടയും നടക്കും. 12ന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും.

ഉത്സവത്തിൻറെ ഭാഗമായി ഉച്ചക്ക് 3 മണിക്ക് ആനയോട്ടം നടന്നിരുന്നു. കൊമ്പൻ ഗോകുലാണ് ഇത്തവണ ജേതാവായത്.

➤ SREE KRISHNA TEMPLE

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts