the digital signature of the temple city

നവകേരള സദസ്സിൽ എങ്ങനെ അപേക്ഷ നൽകാം?

- Advertisement -[the_ad id="14637"]

വിവിധ വകുപ്പുകളുടെ ഇടപെടൽ വേണ്ടതോ ഒരു വകുപ്പുമായി മാത്രം
ബന്ധപ്പെട്ടതോ ആയ പരാതി / അപേക്ഷ / നിർദ്ദേശം / ആക്ഷേപം തുടങ്ങിയവ നവകേരള സദസ്സിന്റെ കൗണ്ടറുകളിൽ നൽകാം.
അപേക്ഷകർ മൊബൈൽ നമ്പർ നിർബന്ധമായും നൽകണം.

മൂന്ന് ഉദ്യേഗസ്ഥർ വീതമുള്ള 20 കൗണ്ടറുകളാണ് നവകേരള സദസ്സിൽ ഉണ്ടാവുക. അതിൽ രണ്ടെണ്ണം സ്ത്രീകൾക്കും , രണ്ടെണ്ണം വയസ്സായവർക്കും , ഒരെണ്ണം ശാരീരിക വൈകല്യം ഉള്ളവർക്കും മാത്രമായാണ്.

നവകേരള സദസ്സ് തുടങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് കൗണ്ടർ പ്രവർത്തനം ആരംഭിക്കും.

കൗണ്ടറിൽ ലഭിക്കുന്ന അപേക്ഷ ഒന്നാമത്തെ ഉദ്ദ്യോഗസ്ഥൻ വായിക്കുകയും പരാതിയുടെ ഉള്ളടക്കം നോക്കി ഏതു വകുപ്പുമായി ബന്ധപ്പെട്ടതാണെന്ന് മനസ്സിലാക്കുകയും , രണ്ടാമത്തെയാൾ അപേക്ഷകന്റെ വിശദാംശങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും ചെയ്യും. മൂന്നാമത്തെ ഉദ്യോഗസ്ഥൻ പരാതിക്ക് മുൻകൂട്ടി തയ്യാറാക്കിയ രശീതി ബുക്കിലെ നമ്പർ അപേക്ഷയിൽ ചേർക്കുകയും അതിന്റെ രശീതി അപേക്ഷകന് നൽകുകയും ചെയ്യും.

50 എണ്ണമായാൽ അപേക്ഷകൾ ഒരു ഓരോ കെട്ടൊക്കി മാറ്റുകയും ആയത് അവസാനം കൗണ്ടർ സൂപ്പർ വൈസർക്ക് കൈമാറുകയും അവർ നവകേരള സദസ്സിന്റെ ചുമതലയുള്ള ഉദ്ദ്യോഗസ്ഥന് കൈമാറുകയും ലഭിച്ച എല്ലാ പരാതികളും രേഖാമൂലം ജില്ലാ കളക്ട്രേറ്റിൽ എത്തിക്കുകയും ചെയ്യുന്നു. അവിടെ നിന്ന് https://navakeralasadas.kerala.gov.in/ എന്ന പോർട്ടലിൽ അപ് ലോഡ് ചെയ്യുകയും ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യും.

അപേക്ഷ നവകേരള സദസ്സിൽ സമർപ്പിച്ച് 45 ദിവസത്തിനകം തീർപ്പാക്കണം എന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച നിർദ്ദേശം. അപേക്ഷയുടെ സ്റ്റാറ്റസ് https://navakeralasadas.kerala.gov.in/ എന്ന വെബ് സൈറ്റിൽ രശീതി നമ്പറോ മൊബൈൽ നമ്പർ നൽകിയോ അറിയാൻ സാധിക്കും.
അപേക്ഷകൾ തീർപ്പാക്കുന്നതിന്റെ പുരോഗതി മന്ത്രി സഭ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നതാണ്.
പൊതുജനങ്ങൾ ഇത് ഒരവസരമായി കണക്കാക്കി പരമാവധി അപേക്ഷകൾ നൽകണം എന്ന അഭ്യർത്ഥിക്കുന്നു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts