the digital signature of the temple city

ഗുരുവായൂർ ഏകാദശി ; ഗുരുപവനപുരി ഭക്തജന സാഗരമായി

- Advertisement -[the_ad id="14637"]

ഗുരുവായൂര്‍: പുണ്യ പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി വൃതം എടുത്ത പതിനായിരങ്ങള്‍, ഗുരുവായൂരപ്പനെ കണ്ടുവണങ്ങി ദര്‍ശന സുകൃതം നേടി. കണ്ണനെ കണ്‍കുളിര്‍ക്കെ കണ്ടുവണങ്ങാനെത്തിയ ഭക്തരാല്‍, ദേവസന്നിധി നിറഞ്ഞു കവിഞ്ഞു. ഏകാദശി വ്രത ശുദ്ധിയില്‍ നാമസങ്കീര്‍ത്തനങ്ങൾ ഉരുവിട്ട് കണ്ണനെ ദര്‍ശിക്കാന്‍ ഭക്തജന സാഗരമാണ് ക്ഷേത്ര നടയിലേക്ക് ഒഴുകിയെത്തിയത്. ശ്രീഗുരുവായൂരപ്പന് ഉദയാസ്തമന പൂജയോടെ നടന്ന ഏകാദശി ചടങ്ങുകള്‍, . ഉഷ:പൂജക്ക് ശേഷം രാവിലെ ഏഴുമണിയ്ക്ക് നടന്ന കാഴ്ച്ചശീവേലിക്ക്, ദേവസ്വത്തിന്റെ തലയെടുപ്പുള്ള കൊമ്പന്‍ ഇന്ദ്രസെന്‍ തങ്കതിടമ്പേറ്റി കൊമ്പന്മാരായ രവീകൃഷ്ണനും, വിഷ്ണുവും പറ്റാനകളായി., കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ നടന്ന പഞ്ചാരിമേളം അകമ്പടിയായി .

IMG 20231123 WA0025

ക്ഷേത്രത്തിനകത്തെ പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിയ്ക്ക് ശേഷം, പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേയ്ക്കുള്ള എഴുന്നെള്ളിപ്പും ഏകാദശി മഹോത്സവത്തിന് മാറ്റുകൂട്ടി. പല്ലശ്ശന മുരളിയുടെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ നടന്ന എഴുന്നള്ളിപ്പിന്, കൊമ്പന്‍ രാജശേഖരന്‍ കോലമേറ്റി. രവീകൃഷ്ണനും, ശ്രീധരനും പറ്റാനകളായി. ക്ഷേത്രം കോയ്മ രാജേഷ് മല്ലന്‍ ഭഗവാന് ചാര്‍ത്തിയ കളഭം, പട്ടുകോണകം, ഉണ്ടമാല, പഴങ്ങള്‍ എന്നിവ തളികയില്‍വെച്ച് എഴുന്നള്ളിപ്പിന് മുന്നില്‍നീങ്ങി. പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെത്തി പ്രദക്ഷിണം ചെയ്തശേഷം, നാദസ്വരത്തിന്റെ അകമ്പടിയില്‍ എഴുന്നള്ളിപ്പ് തിരിച്ചുപുറപ്പെട്ടു. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. മനോജ് കുമാര്‍, എഴുന്നള്ളിപ്പിന് നേതൃത്വം നല്‍കി.

തുടര്‍ന്ന പന്തീരടിപൂജക്ക് ശേഷം ഗുരുവായൂരപ്പന് പഞ്ചഗവ്യാഭിഷേകവും നടന്നു. പുലര്‍ച്ചെ 5 മണിയോടെ ഏകാദശി പ്രഭാത ഭക്ഷണ വിതരണവും, 9 മണിയോടെ ഏകാദശി പ്രസാദ ഊട്ടും ആരംഭിച്ചു. ഏകാദശിവ്രതം നോറ്റ് എത്തിയ ഭക്തര്‍ക്ക് ഗോതമ്പ ചോറ്, പായസം, പുഴുക്ക്, രസകാളന്‍ എന്നിവയായിരുന്നു, ഏകാദശി പ്രസാദ ഊട്ട് വിഭവങ്ങള്‍. നാല്‍പ്പതിനായിരത്തിലേറെ ഭക്തര്‍ പ്രസാദ ഊട്ടില്‍ പങ്കുകൊണ്ടു.

PSX 20231123 223242

സന്ധ്യക്ക് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ശ്രീകൃഷണ ഭഗവാന്റെയും, അര്‍ജ്ജുനന്റേയും ബിംഭങ്ങള്‍ പ്രതിഷ്ഠിച്ച് അലങ്കരിച്ച രഥം വാദ്യമേളങ്ങള്‍, നാമജപം എന്നിവയോടെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നളളിച്ചു. ക്ഷേത്രവും, തീര്‍ത്ഥകുളവും പ്രദക്ഷിണം ചെയ്ത ശേഷം, രഥഘോഷയാത്ര സമാപിച്ചു.

ഏകാദശിയോട്നുബന്ധിച്ച് ഗുരുവായൂർ ദേവസത്തിന്റെ  സഹകരണത്തോടെ പൈതൃകം ഗുരുവായൂർ ആഭിമുഖ്യത്തിൽ കൊല്ലം ചവറ മഹാലക്ഷ്മി ഒരുക്കിയ  ദീപകാഴ്ച്ച ഭക്തജനങ്ങൾക്ക് ഒരു വേറിട്ട വിസ്മയമായി. തൃശ്ശൂർ ജില്ലയിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ദീപക്കാഴ്ച.. തുടർന്ന് പ്രശസ്ത അഷ്ടപദി വാദിക ആശാ സുരേഷിന്റെ  അഷ്ടപതി സമർപ്പണം നടന്നു

ദ്വാദശി ദിനമായ വെള്ളിയാഴ്ച പുലര്‍ച്ചെ ഭക്തര്‍ അഗ്നിഹോത്രികള്‍ക്ക് ദ്വാദശി പണ സമര്‍പ്പിച്ചശേഷം രാവിലെ നട അടയ്ക്കും ഇത്തവണ രാവിലെ അടച്ചാൽ ശചീകരണം നടത്തി ഒരു മണിക്കൂറിനു ശേഷം തുറന്ന് ഉച്ചവരെ ദർശന സൗകര്യം നൽകും ഭഗവതി കെട്ടിലൂടെ അകത്ത് കടക്കുന്ന ഭക്തർക്ക് കൊടി മരത്തിന് മുന്നിൽ നിന്നും തൊഴാൻ കഴിയും . എന്നാൽ നാലമ്പലത്തിനകത്തേക്ക് ആരെയും പ്രവേശിപ്പിക്കില്ല..

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts