ഗുരുവായൂർ: കരുണ ഫൗണ്ടേഷൻ ഗുരുവായുരിന്റെ വൈവാഹിക സംഗമം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ ഉദ്ഘാടനം ചെയ്തു. 2023 നവംബർ 4 ന് മാതാ ഹാളിൽ വച്ചു നടന്ന സംഗമത്തിൽ കരുണ ചെയർമാൻ കെ ബി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ സർക്കിൾ ഇൻസ്പെക്ടർ വി വി വിമൽ മുഖ്യ അതിഥി ആയിരുന്നു.
സംഗമത്തിൽ 27 പെൺകുട്ടികളും 112 ആൺകുട്ടികളും അവരുടെ ബന്ധുക്കളും ഉൾപ്പെടെ 350 ഓളം പേർ സംഗമത്തിൽ പങ്കെടുത്തു. കരുണ സംഗമത്തിൽ വച്ച് 14 പേർക്ക് അവരുടെ ജീവിത പങ്കാളികളെ തിരഞ്ഞെടുക്കാൻ ഭാഗ്യമുണ്ടായതായും, വിവാഹ തീയതി ഉടൻ അറിയിക്കുന്നതാണെന്നും ചെയർമാൻ കെ ബി സുരേഷ് പറഞ്ഞു.അടുത്ത വൈവാഹിക സംഗമം 2024 ഫെബ്രുവരി ആദ്യം ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വോയ്സ് ഓഫ് ദി ഡിസ്ഏബിൾഡ് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് നാസർ മാനു, എഴുത്തുകാരർ മുണ്ടറക്കോട് ചന്ദ്രൻ , ദേശീയ തലത്തിൽ ബെസ്റ്റ് ഗിൽഡ് രംഗറാവു അവാർഡ് നേടിയ ഗുരുവായൂർ ഗിൽഡ് പ്രസിഡൻറ് എം വി ഗോപാലൻ എന്നിവരെ കരുണ ചടങ്ങിൽ പൊന്നാട ചാർത്തി ആദരിച്ചു.
ശ്രീനിവാസൻ ചുള്ളിപ്പറമ്പിൽ , വേണു പ്രാരത്ത്, അഷറഫ് കറുകമാട്, കെ കെ ബക്കർ , ഫാരിദ ഹംസ, വിശ്വഭാരതി ശങ്കർജി, സോമശേഖരൻ പിള്ള, മുതലായവർ ചടങ്ങിൽ സംസാരിച്ചു. സുവർണ്ണ ജോസ്, പ്രഹ്ളാദൻ മാമ്പറ്റ, കാർത്തികേയൻ, ബഷീർ പൂക്കോട്, ഗിന്നസ് ബാദുഷ, അക്ബർ, മമ്മുട്ടി, രാജൻ പി കെ, വത്സ ജോസ് , ഗീത സുരേഷ്, മീന സഹദേവൻ, ഷീല സുരേഷ്, സാജിത, രമണി, സുബൈദ, ശോഭിനി തുടങ്ങിയ കരുണ മെമ്പർമാർ സംഗമത്തിന് നേതൃത്വം നൽകി. ചടങ്ങിൽ പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.