ഗുരുവായൂർ: മുൻകാല മുതിർന്ന പകൽപ്പാന കലാകാരനും, അരനൂറ്റാണ്ടിലെത്തിയ പാചക വിദദഗ്ദ്ധനും, അറിയപ്പെടുന്ന പൊതു പ്രവർത്തകനും, ഗുരുവായൂർ ദേവസ്വം പെൻഷണേഴ്സ് യൂണിയൻ മുഖ്യ സാരഥികളിലൊരാളും, പാനയോഗം ഉപാദ്ധ്യക്ഷനുകൂടിയ മാധവൻ പൈയ്ക്കാട്ടിനെ സപ്തതി ദിന നിറസമൃദ്ധിയുടെ ആഹ്ലാദം പങ്കു് വെച്ച് തിരുവെങ്കിടം പാനയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ വ്യത്യസ്ത കലാകാരനിറവിൽ ലോകതൊഴിൽ പ്രവർത്തന ദിനത്തിൽ ഉപഹാരവും, വസ്ത്രവും, ദക്ഷിണയും നൽകി സ്നേഹവന്ദനം നൽകി സമാദരിച്ചു.
ഗുരുവായൂർ മഞ്ജുളാൽത്തറ മേളപ്രമാണിയും, പാനയോഗം ജനറൽ സെക്രട്ടറിയുമായ വാദ്യ പ്രവീൺ ഗുരുവായൂർ ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്നേഹാദര സദസ്സ് പാന ആചാര്യനും, വാദ്യ വിദ്വാനുമായ ഉണ്ണികൃഷ്ണൻ എടവന ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും അദ്ദേഹം നിർവഹിച്ചു. കോ-ഓഡിനേറ്റർ ബാലൻ വാറണാട്ട് വ്യക്തിപരിചയം നടത്തി. ഇലത്താളവാദ്യ വിദ്വാന്മാരായഷൺമുഖൻ തെച്ചിയിൽ, പ്രഭാകരൻ മൂത്തേടത്ത് എന്നിവർ വസ്ത്ര, ദക്ഷിണ സമർപ്പണവും നിർവഹിച്ചു.
പാനയോഗം ട്രഷററും കലാകാരിയുമായ പ്രീത എടവന, കൃഷ്ണനാട്ടം വേഷം ആശാൻ മുരളി അകമ്പടി, ദേശപറ കലാകാരൻ ഇ.ദേവിദാസൻ, മദ്ദള വാദകൻ രാജു കോക്കൂർ, വാദ്യ പ്രതിഭ ഇ.ഹരീഷ്, മോഹനൻ കുന്നത്തൂർ എന്നിവർ അനുമോദന പ്രസംഗങ്ങളും നടത്തി. എഴുപതിൻ്റെ നിറവിലെത്തിയ മാധവൻ പൈയ്ക്കാട്ടിൻ്റെ 45-ാം വിവാഹ വാർഷിക ദിനം കൂടിയായിരുന്നു. കഴിഞ്ഞ ദിവസം. തുടർന്ന് സ്നേഹവിരുന്നും ഉണ്ടായി