ഗുരുവായൂർ: ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായിരുന്ന ഗുരുവായൂർ റെയിൽവേ മേൽപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ നവംബർ 14 ന് രാത്രി ഏഴ് മണിക്ക് നാടിന് സമർപ്പിക്കും.
പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. പരിപാടിയുടെ വിജയത്തിനായി ടി എൻ പ്രതാപൻ എംപി എം എൽ എ മാരായ എൻ കെ അക്ബർ, മുരളി പെരുനെല്ലി, ദേവസ്വം ചെയർമാൻ വി കെ വിജയൻ , പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ വി അബ്ദുൾ ഖാദർ, ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,മുൻ എം എൽ എ മാരായ പി ടി കുഞ്ഞുമുഹമ്മദ്, ഗീതാ ഗോപി എന്നിവർ രക്ഷാധികാരികളായും നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് ചെയർമാനുമായ സംഘാടക സമിതി രൂപീകരിച്ചു. ആറ് സബ് കമ്മിറ്റികൾക്കും യോഗം രൂപം നൽകി.
സംഘാടക സമിതി രൂപീകരണ യോഗം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭാ ലൈബ്രറി കെ ദാമോദരൻ സ്മാരക ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷനായി. ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ,ഗുരുവായൂർ നഗരസഭാ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, സെക്രട്ടറി എച്ച് അഭിലാഷ് കുമാർ,സ്ഥിരം സമിതി അധ്യക്ഷന്മാർ , നഗരസഭാംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.