ഗുരുവായൂർ: അഴകും പ്രൗഢിയും വീണ്ടെടുത്ത് ദേവസ്വം കൊമ്പൻ ചന്ദ്രശേഖരൻ ഗുരുവായൂരപ്പ ദർശനത്തിനെത്തി. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് ഗുരുവായൂർ കണ്ണനെ കാണാൻ ചന്ദ്രശേഖരനെത്തിയത്.
ക്ഷേത്രം കിഴക്കേ നടയിലെത്തി ശ്രീ ഗുരുവായൂരപ്പനെ വണങ്ങി നിന്ന ചന്ദ്രശേഖരൻ ഭക്തർക്ക് ആനന്ദക്കാഴ്ചയായി. 28 വർഷങ്ങൾക്ക് ശേഷമാണ് കൊമ്പൻ ചന്ദ്രശേഖരൻ പുതു ചൈതന്യവുമായി ഗുരുവായൂരിലെത്തുന്നത്.പാപ്പാൻമാരായ കെ എം ബൈജു, എ ആർ രതീഷ്, കെ കെ ബിനീഷ് എന്നിവരുടെ പരിചരണമാണ് ആനയ്ക്ക് നവചൈതന്യമേകിയത്.
ക്ഷേത്രത്തിലെത്തിയ ചന്ദ്രശേഖരന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ നിവേദ്യ ചോറുരുള നൽകി. ചന്ദ്രശേഖരൻ്റെ പാപ്പാൻമാരെ അഡ്മിനിസ്ട്രേറ്റർ അനുമോദിച്ചു. ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ എസ് മായാദേവി, അസി.മാനേജർ കെ കെ സുഭാഷ് എന്നിവർ സന്നിഹിതരായി.