the digital signature of the temple city

കണ്ണന് നേദിക്കാൻ കദളിപ്പഴം; “കദളീവനം” പദ്ധതിയിൽ വിളവെടുത്ത് ഗുരുവായൂരിലെ കർഷകർ

- Advertisement -[the_ad id="14637"]

ഗുരുവായൂർ: നഗരസഭ ജനകീയ ആസൂത്രണ പദ്ധതിയിൽ  ഉൾപ്പെടുത്തി പൂക്കോട്, തൈക്കാട്, ഗുരുവായൂർ കൃഷിഭവൻ പരിധികളിലെ കൃഷിക്കൂട്ടങ്ങൾ ആരംഭിച്ച കദളിവാഴ തോട്ടമാണ് ഇപ്പോൾ വിളവെടുപ്പിന് പാകമായിരിക്കുന്നത്.

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നിവേദ്യങ്ങൾക്കും മറ്റും ആവശ്യമുള്ള പഴങ്ങൾ ഗുരുവായൂർ പ്രദേശത്തുതന്നെ വിളയിച്ചെടുക്കുക  അതിലൂടെ ഈ പ്രദേശത്തെ കർഷകരുടെ കാർഷികാദായം വർധിപ്പിക്കുക എന്ന ലക്ഷ്യങ്ങളോടെ ആരംഭിച്ചതാണ് കദളീവനം പദ്ധതി, ഇപ്പോൾ ഗുരുവായൂർ ദേവസ്വം ഈ പദ്ധതിയിലൂടെ ലഭിക്കുന്ന കദളിപ്പഴങ്ങൾ സംഭരിക്കാൻ തയ്യാറായി മുന്നോട്ടുവന്നിരിക്കുകയാണ്, അതിന്റെ സന്തോഷത്തിലാണ് കദളികർഷകർ, 

നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിക്ക് കീഴിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്  ഗുരുവായൂർ നഗരസഭ തുടർ വർഷങ്ങളിലും കദളിവനം പദ്ധതിയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുകയാണ്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts