പുന്നയൂർക്കുളം: ചാവക്കാട് ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന് തൊഴിയൂർ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. ഉപജില്ലയിലെ 105 ൽ പരം സ്കൂളുകളിൽ നിന്നായി 2600ൽ പരം വിദ്യാർത്ഥികളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്ര,ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയം, ഐടി മേളയിൽ പങ്കെടുക്കുന്നത്. തിങ്കളാഴ്ച കാലത്ത് 10 ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മേള ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ഫൈസൽ പൊട്ടത്തയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വതന്ത്ര സുറിയാനി സഭ പരമാദ്ധ്യക്ഷൻ സിറിൽ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥി ആയി.ചടങ്ങിൽ ചാവക്കാട് എ ഇ ഒ കെ ആർ രവീന്ദ്രൻ, എം ഗിരീഷ്, റെജി ബിജു, ബിനോയ് പി.മാത്യു, സി.ആർ. ജിജോ, ടി.എ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
ചെവ്വാഴ്ച വൈകീട്ട് 4ന് മേള സമാപിക്കും. സമാപന സമ്മേളനം ഗുരുവായൂർ എംഎൽഎ. എൻ കെ അക്ബർ ഉദ്ഘാടനം ചെയ്യും.