ഗുരുവായൂർ: സമൂഹത്തിലെ തിന്മകളെ അകറ്റി നന്മയുടെ പ്രകാശം പരത്തുന്നതിന് സാംസ്ക്കാരിക സംഘടനകൾക്ക് വലിയ പങ്കാണ് നിർവ്വഹിക്കാനുള്ളതെന്ന് പ്രശസ്ത സാഹിത്യകാരൻ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ദൃശ്യ ഗുരുവായൂരിൻ്റെ കുടുംബ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ആലങ്കോട് ലീലാകൃഷ്ണൻ. ഗുരുവായൂറിൻ്റെ സാമൂഹ്യ-സാംസ്ക്കാരിക രംഗത്ത് ദൃശ്യ നിർവ്വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് നിസ്തുലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുടുംബ സംഗമം നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി.ഉദയൻ, ജി.കെ.പ്രകാശ്, ദൃശ്യഭാരവാഹികളായ ആർ രവികുമാർ, അരവിന്ദൻ പല്ലത്ത്, വി.പി.ആനന്ദൻ, വി.പി.ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വച്ച് നവതി യിലെത്തിയ രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർ, മുതിർന്ന മാധ്യമ പ്രവർത്തകൻ ജനു ഗുരുവായൂർ എന്നിവരെ ആദരിച്ചു.കൂടാതെ പാൽ വിതരണ രംഗത്ത് വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്ന മിൽമ രാമചന്ദ്രൻ, പത്രവിതരണ രംഗത്ത് സേവനം അനുഷ്ഠിക്കുന്ന ശ്രീധര പ്രഭു എന്നിവർക്ക് സേവന മിത്ര പുരസ്ക്കാരം നൽകി ആദരിച്ചു.
വയലിൻ സോളോ മേഖലയിൽ പ്രശസ്തയായ കൊച്ചു കലാകാരി കുമാരി ഗംഗയെ ചടങ്ങിൽ പ്രത്യേക പുരസ്ക്കാരം നൽകി അനുമോദിച്ചു
വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച അംഗങ്ങളും കുടുംബാഗങ്ങളുമായ ഡോ ബാലകൃഷ്ണൻ, ആർദ്ര ഉണ്ണി, പ്രാർത്ഥന വിവേക്, ശ്രീരാം കെ.എൻ, നിരഞ്ജന ഉണ്ണി, ദീപക് മുരളി, രോഹിത് എസ് നായർ, ജി.ആർ.വെങ്കിടേശ്വരൻ, അഭിനവ് സദാശിവൻ എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. ശേഷം വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.