ചാവക്കാട്: സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപൽ തീർത്ഥ കേന്ദ്രം പലയൂരിൽ ഒരു മാസം നീണ്ടു നിന്ന ജപമാലയജ്ഞത്തിന് സമാപനം കുറിച്ചു.
വൈകുന്നേരം 5:30 ന്റെ ദിവ്യബലിക്ക് ശേഷം ജപമാല റാലിയും, തുടർന്ന് യൂത്ത് സി എൽ സി യുടെ നേതൃത്വത്തിൽ മാതാവിന്റെ വിവിധ ദൃശ്യാവിഷ്കാരങ്ങളുടെ മത്സരവും സംഘടിപ്പിച്ചു. വിശുദ്ധ ദിവ്യബലിക്ക് റവ ഫാ ജോജോ ചക്കുംമൂട്ടിൽ മുഖ്യ കാർമികത്വവും വചന സന്ദേശവും നൽകി.വിവിധ കുടുംബ കൂട്ടായ്മകളിൽ നിന്നായി മുപ്പതോളം മത്സരാർത്ഥികൾ പങ്കെടുത്തു.മത്സരത്തിൽ റെജി ജെയിംസ് ഒന്നാം സ്ഥാനവും,സോഫിയ ലോറൻസ് രണ്ടാം സ്ഥാനവും, അലാന പി ജെ മൂന്നാം സ്ഥാനവും കരസ്തമാക്കി.ജപമാല റാലിക്ക് തീർത്ഥ കേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ ഫാ ഡോ ഡേവിസ് കണ്ണമ്പുഴയുടെ അഭിമുഖ്യത്തിൽ അസി വികാരി റവ ഫാ ആന്റോ രായപ്പൻ, ഇടവക ട്രസ്റ്റിമാരായ സിന്റോ തോമസ്, ജിന്റോ ചെമ്മണ്ണൂർ, മാത്യു ലീജിയൻ, ജോസഫ് വടക്കൂട്ട്, യൂത്ത് സി എൽ സി പ്രസിഡന്റ് എബിൻ സി ജോജി,പാലയൂർ മഹാശ്ലീഹ മീഡിയ കോർ ടീം അംഗങ്ങൾ, സി എൽ സി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.