ഗുരുവായൂർ: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കി. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ ബോംബ്, ഡോഗ് സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നു. ക്ഷേത്ര നടയില്‍ കൂടുതല്‍ പോലീസിനേയും വിന്യസിപ്പിച്ചിട്ടുണ്ട്.
കൂടുതൽ കർശ്ശനമായ രീതിയിൽ സെക്യൂരിറ്റി ചുമതലകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനു വേണ്ടി ദേവസ്വം ഉദ്യോഗസ്ഥരും, ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരും പോലീസിന്റെ വിവിധ വിഭാഗങ്ങളും ലോക്കൽ പോലീസും സുരക്ഷചുമതലയ്ക്ക് പ്രത്യേകം നിയോഗിക്കപ്പെട്ട ടിപ്പിൾ ആർ എസ് കമാന്റോകളുടെയും കെ എ പി എ യോഗം ചേർന്നു. .തുടർന്നുള്ള തീരുമാനപ്രകാരം അമ്പലത്തിലേയ്ക്കുള്ള എല്ലാ പ്രവേശന കവാടത്തിലും കർശ്ശനമായ നിരീക്ഷണത്തിലൂടെ മാത്രമേ ഭക്ത ജനങ്ങളെ പ്രവേശിക്കു എന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ ജി സുരേഷ് വ്യക്തമാക്കി. അതിരുപുറമേ സായുധരായ കൂടുതൽ പോലീസുകാരെയും ക്ഷേത്രപരിസരത്ത് വിന്യസിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു
അതിനാൽ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ദേവസ്വം അധികൃതരുമായും പോലീസുമായും ഭക്ത ജനങ്ങൾ സഹകരിക്കണമെന്നു എ സി പി അഭ്യർത്ഥിച്ചു.