the digital signature of the temple city

ശ്രീ ഗുരുവായൂരപ്പന് വഴിപാടായി ചെറിയ രാമായണ ഗ്രന്ഥം

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാടായി കുഞ്ഞൻ രാമായണ സംഗ്രഹ ഗ്രന്ഥം. 5 മില്ലിമീറ്റർ നീളവും അത്ര തന്നെ വീതിയുമുള്ള സൂക്ഷ്മ സംക്ഷിപ്ത രാമായണമാണ് തൃശൂർ പുറനാട്ടുകര സ്വദേശി ആറ്റൂർ സന്തോഷ് കുമാർ ശനിയാഴ്ച രാവിലെ സമർപ്പിച്ചത്. പന്തീരടി പൂജക്ക് മുൻപായി ക്ഷേത്രം സോപാനപ്പടിയിലായിരുന്നു സമർപ്പണം. 

ഈ പുസ്തകം രചിച്ചതും   സന്തോഷ് കുമാർ തന്നെയാണ്.  ലോകത്തെ ആദ്യത്തെ സൂക്ഷ്മ സംക്ഷിപ്ത രാമായണമാണിതെന്ന് അദ്ദേഹം പറയുന്നു. ഇത് വായിക്കാൻ 3 സെ.മി. നീളത്തിലും 3 സെ.മീ വീതിയിലും ഉള്ള മിനിച്ചേർ രൂപം ഉൾകൊള്ളുന്ന പുസ്തകവും സമർപ്പിച്ചിട്ടുണ്ട്.  ചടങ്ങിൽ ക്ഷേത്രം ഡി എ പി മനോജ് കുമാർ, അസി മാനേജർ സുശീല, തിരുപ്പൂർ ഉണ്ണിക്കൃഷ്ണൻ  എന്നിവർ സന്നിഹിതരായി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts