ഗുരുവായൂർ: നാടിൻ്റെ വികസനത്തിന് ദേവസ്വം ഭൂമി വിട്ടു് കൊടുക്കുന്നത് ഹിന്ദു വിരുദ്ധമായി ചിത്രീകരിച്ച് ഗുരുവായൂർ റെയിൽവെയുമായി ബന്ധപ്പെട്ട തിരുവെങ്കിടം അടിപ്പാത അട്ടിമറിക്കുന്നതായി വി ടി ബലറാം എക്സ് എം എൽ എ അഭിപ്രാപ്പെട്ടു. അടിപ്പാത യാഥാർത്ഥ്യമാക്കുക എന്നാവശ്യപ്പെട്ടു് കൊണ്ടു് ഗുരുവായൂർ നഗരസഭ കോൺഗ്രസ്സ് പാർലിമെൻററി പാർട്ടിയുടെ ആഭിമുഖ്യത്തിൽ നിർദ്ദിഷ്ട അടിപ്പാത പരിസരത്ത് ചേർന്ന സായാഹ്ന ധർണ്ണ ഉൽഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു വി ടി ബലാറാം.
അടിപ്പാത നിർമ്മാണം പൂർത്തികരിക്കുന്നതിന് അലംമ്പാവം മാറ്റി നഗരസഭ മുൻകൈയെടുത്ത് തിരുവെങ്കിടത്തിനെ ഗുരുവായൂരിൽ നിന്ന് വേർപ്പെടുത്താതെ നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരസഭ പാർലിമെൻ്ററി പാർട്ടി ലീഡർ കെ പി ഉദയൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ ഡി സി സി.സെക്രട്ടറി അഡ്വ ടി എസ് അജിത്ത്, ബ്ലോക്ക് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത്, മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ രവികുമാർ , വി കെ സുജിത്ത്, കെ പി എ റഷീദ്, ബാലൻ വാറണാട്ട്, പി ഐ ലാസർ, രേണുക ടീച്ചർ, സി എസ് സൂരജ്, രഞ്ജിത്ത് പാലിയത്ത്, ജീഷ്മ സുജിത്ത്, മാഗി ആൽബർട്ട്, അജിത അജിത്, ബി വി ജോയ് എന്നിവർ സംസാരിച്ചു. ഒ കെ ആർ മണികണ്ഠൻ, ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ്, ബിന്ദു നാരായണൻ, ജോയ് വെള്ളറ, വി ബാലകൃഷ്ണൻ നായർ, മേഴ്സി ജോയ്, ഷൈലജ ദേവൻ, ശ്രീദേവി ബാലൻ, ഉണ്ണികൃഷ്ണൻ കാഞ്ഞുള്ളി, മനീഷ് നീലിമ, ജെസ്സ്റ്റോ മേലിട്ട് എന്നിവർ നേതൃത്വം നൽകി