- Advertisement -[the_ad id="14637"]
ഗുരുവായൂർ: പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തിൽ ശ്രീഗുരുവായൂരപ്പനും ശ്രീ അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിൻ കിരീടം. കിരീടങ്ങൾ വെള്ളിയാഴ്ച ഉച്ചപൂജക്കുശേഷം സമർപ്പിച്ചു.
തിരുവനന്തപുരം സ്വദേശി നാഥൻ മേനോൻ എന്നവർ ആണ് രണ്ടു കിരീടങ്ങളും സമർപ്പിച്ചത്. പ്രഭാവലയം ഉള്ള ചുവന്നകല്ല് ചാരുതയേകിയ കിരീടം ശ്രീഗുരുവായൂരപ്പനും നീല കല്ല് ശോഭയേകിയ കിരീടം ശ്രീഅയ്യപ്പനും ചാർത്തി. ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ശ്രീനാഥ് നമ്പൂതിരി കിരീടം ഏറ്റുവാങ്ങി ഭാഗവാൻ മാർക്ക്ചാർത്തിയത്. ഇരു കിരീടത്തിനും കൂടി ഏകദേശം 45 പവൻ തൂക്കം വരും.