the digital signature of the temple city

തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട്: രക്തസാക്ഷികളോടും, രക്തസാക്ഷി കുടുംബങ്ങളോടും എന്നും കൂറും വിധേയത്വവും പുലർത്തുന്ന പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ മുരളീധരൻ എം.പി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തികൊണ്ട് രക്തസാക്ഷിത്വ ദിനാചരണം അദ്ദേഹം ഉദ്‌ഘാടനം ചെയ്തു.

രക്തസാക്ഷികളെ മറന്ന് കോൺഗ്രസ് പ്രസ്ഥാനത്തിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും, സിപിഎമ്മിനെ പോലെ രക്തസാക്ഷികളുടെ രക്തസാക്ഷിത്വം കച്ചവടവൽക്കരിക്കുന്നവരല്ല കോൺഗ്രെസ്സുകാരെന്നും മുരളീധരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന തിരുവത്ര മോഹനൻ രക്തസാക്ഷിത്വ ദിനാചരണം ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു കെ.മുരളീധരൻ എം.പി.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.വി ഹൈദരാലി, പി.യതീന്ദ്രദാസ്, കെ.ഡി വീരമണി, സജീവൻ കുരിയച്ചിറ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ്പ്രസിഡന്റ് എച്ച്.എം നൗഫൽ, ജില്ലാ സെക്രട്ടറി മൊയ്‌ദീൻഷാ പള്ളത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ മുസ്താക്കലി, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എം.എസ്‌ ശിവദാസ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബീന രവിശങ്കർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.വി ഷാനവാസ്, ഐ.പി രാജേന്ദ്രൻ, കെ.ജെ ചാക്കോ, സി. മുസ്താക്കലി, ബ്ലോക്ക് ഭാരവാഹികളായ സി.പക്കർ, അരവിന്ദൻ പല്ലത്ത്‌, പി കെ രാജേഷ് ബാബു, ശിവൻ പാലിയത്ത്, പി.എ നാസർ, എം.വി സുധീർ, ആർ.കെ നൗഷാദ്, ബൈജു തെക്കൻ, ടി.എച്ച് റഹീം, തേർളി അശോകൻ, കെ.എം ഷിഹാബ്, ഇ.പി കുര്യാക്കോസ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുബൈദ പാലക്കൽ, ആർ.എ അബൂബക്കർ എന്നിവർ നേതൃത്വം നൽകി.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts