ഗുരുവായൂർ: ശുചിത്വ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക, അവർ വഴി സ്കൂളുകളിലും വീടുകളിലും സമൂഹത്തിലും വൃത്തിയും സുന്ദരവുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നഗരസഭ പ്രദേശത്തെ സ്കൂൾ കോളേജുകളിൽ നിന്നും തെരെഞ്ഞെടുത്ത വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പി ടി എ പ്രസിഡണ്ടുമാർ, കൗൺസിലർമാർ എന്നിവർക്കായി നടത്തിയ ഏകദിന ശില്പശാല ടി എഫ് സി യിൽ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേർസൺ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ എ എം ഷഫീർ, ഷൈലജ സുധൻ, എ എ മനോജ്, ബിന്ദു അജിത് കുമാർ, സായി മാസ്റ്റർ, ക്ലീൻ സിറ്റി മാനേജർ കെ.എസ് ലക്ഷ്മണൻ, എന്നിവർ സംസാരിച്ചു.
ഐ ആർ ടി സി പ്രതിനിധികളായ ജയ് സോമനാഥൻ, മണികണ്ഠൻ മാസ്റ്റർ, വി മനോജ് കുമാർ എന്നിവർ ക്ലാസ്സ് നയിച്ചു.