ഗുരുവായൂർ: ഗുരുവായൂർ നഗരസഭ പ്രദേശത്തെ ഹൽവ കടകളിലും ഹോട്ടലുകളിലും നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി.
പടിഞ്ഞാറെ നടയിലുള്ള മോഡേൺ ഫാസ്റ്റ് ഫുഡ് എന്ന സ്ഥാപനത്തിൽ നിന്നും പഴകിയ ബീഫ് ഫ്രൈ അടക്കമുള്ള ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഗുരുവായൂർ കിഴക്കേ നടയിലുള്ള ഹൽവ കടകളിലും പരിശോധന നടത്തി.
കിഴക്കേ നടയിലെ ഗീത സ്വീറ്റ്സിൽ നിന്നും കേടായ പൊരിയും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു.
സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ വി കെ കണ്ണൻ്റെ നേതൃത്വത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എ നിസാർ, രാഗാ രഘുനാഥ്, എ ഡി റിജേഷ്, സുജിത് കുമാർ എന്നിവരാണ് പരിശോധന നടത്തിയത്.
ഗുരുവായൂരിലെത്തുന്ന ഭക്തജനങ്ങൾക്ക് വൃത്തിയും ശുദ്ധിയുമുള്ള ഭക്ഷണ പദാർത്ഥങ്ങൾ നൽത്തുന്നതിന് കച്ചവടക്കാർ
നിതാന്ത ജാഗ്രത പാലിക്കണമെന്ന് ഗുരുവായൂർ നഗരസഭ സെക്രട്ടറി അറിയിച്ചു