the digital signature of the temple city

മമ്മിയൂർ കൃഷ്ണൻ കുട്ടി നായർ സ്മരണാർത്ഥമുള്ള മമ്മിയൂർ ദേവസ്വം പുരസ്കാരം രാധാകൃഷ്ണൻ കാക്കശ്ശേരിക്ക്  സമർപ്പിച്ചു.

ഗുരുവായൂർ: പ്രശസ്ത ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻ കുട്ടി നായരുടെ സ്മരണാർത്ഥം മമ്മിയൂർ ദേവസ്വത്തിൻറ ഈ വർഷത്തെ പുരസ്കാരം പ്രശസ്ത കവിയും, പ്രഭാഷകനുമായ രാധാകൃഷ്ണൻ കാക്കശ്ശേറിക്ക് മുൻ ഗവ.ചീഫ് സെക്രട്ടറിയും, മലയാളം സർവ്വകലാശാല വൈസ് ചാൻസലറുമായ കെ.ജയകുമാർ നൽകി.

- Advertisement - Guruvayoor image

വി പി ഉണ്ണികൃഷ്ണൻ  പുരസ്കാര ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി. മമ്മിയൂർ ക്ഷേത്ര നടരാജ മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റി ബോർഡ് മെമ്പർ പി സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസി: കമ്മീഷണർ പി ടി വിജയി, എക്സിക്യൂട്ടീവ് ഓഫീസർ എൻ കെ ബൈജു, മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഏരിയ കമ്മിറ്റി മെമ്പർ ആർ ജയകുമാർ. പാരമ്പര്യ ട്രസ്റ്റിയുടെ പ്രതിധിനി രവിന്ദ്രവർമ്മ രാജ, പുരസ്കാര നിർണ്ണയ കമ്മിറ്റി അംഗങ്ങളായ ജി കെ ഹരിഹര കൃഷ്ണൻ, കെ കെ ഗോവിന്ദ് ദാസ്, ജീവനക്കാരുടെ പ്രതിനിധി വി തുളസിദാസ് തുടങ്ങിയവർ സംസാരിച്ചു.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts