ഗുരുവായൂർ: ഗുരുവായുരപ്പന്റെ ധന നിക്ഷേപങ്ങൾ എവിടെയൊക്കെയാണെന്ന് വെളിപെടുത്തണമെന്ന് ഹൈക്കോടതി. അടുത്ത ബുധനാഴ്ചയ്‌ക്കുള്ളിൽ ഒരു സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ഗുരുവായൂർ ദേവസ്വത്തിന് നിർദ്ദേശം നൽകി.
ഗുരുവായൂർ ക്ഷേത്രത്തിലെ പണം സഹകരണ സംഘങ്ങളിൽ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതിയുടെ . നിർദേശം
ഗുരുവായൂർ ദേവസ്വത്തിലെ പണം ദേശസാൽകൃത ബാങ്കുകളിൽ മാത്രം നിക്ഷേപിക്കാൻ നിർദ്ദേശം നൽകണം. ദേവസ്വം വക സ്വത്ത് വകകൾ ഓഡിറ്റ് നടത്തി പ്രസിദ്ധീകരിക്കണം. ദേവസ്വം വക ഭൂമിയിന്മേലും സർവേ നടത്തണം എന്നിങ്ങനെയായിരുന്നു തുടങ്ങിയവയാണ് ഹർജിയിലെ ആവശ്യങ്ങൾ.
തിരുവനന്തപുരം സ്വദേശി ഡോ. പി.എസ്. മഹേന്ദ്ര കുമാറാണ് ഹർജിക്കാരൻ. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചത്. വിഷയത്തിൽ സ്വമേധയാ നടപടി ആവശ്യപ്പെട്ടും ഹർജിക്കാരൻ നേരത്തെ ഹൈക്കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു