ഗുരുവായൂർ: മാലിന്യ മുക്തം നവകേരളം ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗുരുവായൂര്‍ നഗരസഭയിൽ ഒക്ടോബർ 1ന്, 43 വാർഡുകളിലായി 86 ഇടങ്ങളിൽ 1000 പേർ ശുചീകരണം നടത്തി.
ശുചീകരണ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് നിർവ്വഹിച്ചു. മുൻ ചെയർപേർസൺ എം രതി, ക്ലീൻ സിറ്റി മാനേജർ കെ എസ് ലക്ഷ്മണൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി കെ കണ്ണൻ, സി കാർത്തിക, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എൻ എച്ച് നജ്മ, എം ഡി റിജേഷ്, കെ ബി സുബിൻ കെ സി രശ്മി, എ ബി സുജിത് കുമാർ, കെ എസ് പ്രദീപ്, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ശുചീകരണ വിഭാഗം ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
43 വാർഡുകളിലും രണ്ടിടങ്ങളിലായി വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കുടുംബശ്രീ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ നിന്നായി ആയിരത്തോളം പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
വൈസ് ചെയർപേർസൺ അനീഷ്മ ഷനോജ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എ എം ഷെഫീർ, ഷൈലജ സുധൻ, എ എസ് മനോജ്, ബിന്ദു അജിത് കുമാർ, എ സായിനാഥൻ മാസ്റ്റർ എന്നിവരുടെ മേൽനോട്ടത്തിലാണ് 43 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
ഗാന്ധിജയന്തി ദിനത്തിൽ നഗരസഭ ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും മാലിന്യമുക്ത നവകേരളത്തിന്‍റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ പരിസരത്ത് മഹാ ശുചീകരണവും നടക്കുന്നതാണെന്ന് ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് പറഞ്ഞു.