ഗുരുവായൂർ: ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ അധികൃതരുടെ നേതൃത്വത്തിൽ ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ച് സ്വച്ഛത ഹി സേവാ പരിപാടി സംഘടിപ്പിച്ചു. റെയിൽവേ ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ ബി. എസ്. അജിത്ത് സ്വാഗത പ്രസംഗം ചെയ്തു. ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി. വി.മുഹമ്മദ് യാസിൻ സ്റ്റേഷൻ മാസ്റ്റർ ജംഷാദിന് വൃക്ഷത്തെ നൽകി ഉത്ഘാടനം ചെയ്തു.
യാത്രക്കാർക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി അഡ്വ. രവി ചങ്കത്ത് ആമുഖ പ്രഭാഷണം നടത്തി, ഉണ്ണിക്കൃഷ്ണൻ.കെ.ആർ. നന്ദി പറഞ്ഞു.,പ്രകാശൻ പി.എസ്, കെ.പി.എ റഷീദ് മുരളി അകമ്പടി എന്നിവർ സംസാരിച്ചു. തുടർന്ന് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു .