ഗുരുവായൂർ നഗരസഭയുടെ ലൈബ്രറി ഹാൾ വൃത്തിയാക്കുമ്പോൾ ലഭിച്ച കവറിൽ ഉണ്ടായിരുന്ന പതിനായിരം രൂപ ഉടമയെ കണ്ടെത്തി ഏൽപ്പിച്ച് ശുചീകരണ മേഖലക്കാകെ മാതൃകയായി ഗുരുവായൂർ നഗരസഭയിലെ ജീവനക്കാരി കെ.കെ.സുലോചന.
ലൈബ്രറി ഹാൾ വൃത്തിയാക്കുമ്പോൾ ലഭിച്ച പണം ആരോഗ്യ വിഭാഗത്തിൽ പിഎച്ച് ഐ കെ എസ് പ്രദീപിനെ ഏൽപ്പിച്ചു. യാതൊരു തെളിവുകളും ഇല്ലാതെ ലഭിച്ച സംഖ്യയുടെ ഉടമയെ കണ്ടെത്തുക എന്നത് വലിയ ബുദ്ധിമുട്ടായി മാറി.bഓഫീസിൽ ഹാൾ ബുക്ക് ചെയ്തവരെ വിളിച്ച് അവരുമായി ലിങ്ക് ചെയ്താണ് പണത്തിൻ്റെ യഥാർത്ഥ ഉടമ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിലെ റിട്ട. സീനിയർ സൂപ്രണ്ട് എറണാകുളത്തുള്ള രാമചന്ദ്രൻ എന്ന വ്യക്തിയുമായി ബന്ധപ്പെടുന്നത്. അദ്ദേഹം ചുമതലപ്പെടുത്തിയ ഗുരുവായൂർ പോസ്റ്റ് ഓഫീസിലെ മെയിൽ ഓവർസീയർ സുരേഷ് ബാബുവിന് നഗരസഭ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ മനോജ് പണം കൈമാറി.
നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ എസ് ലക്ഷ്മണൻ, പോലീസ് സബ് ഇൻസ്പെക്ടർമാരായ കെ.ഗിരി ,
കെ.ആർ.റമിൻ പബ്ലിക് ഹെൽത്ത് ഇൻപെക്ടർമാർ, ശുചീകരണ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.