ഗുരുവായൂർ: സർഗം കലാ സാംസ്കാരിക വേദി ഗുരുവായുരിന്റെ രജതജൂബിലിയുടെ നിറവിൽ, എട്ടാമത് സർഗം നാടകോത്സവത്തിന് ഒക്ടോബർ 1ന് ഗുരുവായൂർ നഗരസഭ ടൗൺഹാളിൽ ഞായറാഴ്ച വൈകീട്ട് 6.30ന് തിരിതെളിയും.
ഒക്ടോബർ 1 മുതൽ 8 വരെ കേരളത്തിലെ പ്രശസ്ത സമിതികളുടെ എട്ട് നാടകങ്ങൾക്കാണ് സർഗം ആതിഥ്യമരുളുന്നത്. വൈകീട്ട് 7 മണിക്കാണ് നാടകം.
ഉദ്ഘാടന ദിവസമായ ഒക്ടോബർ 1ന് തിരുവനന്തപുരം അക്ഷരകലയുടെ ‘കുചേലൻ’, 2ന് തിരുവനന്തപുരം സംഘചേതനയുടെ ‘സേതുലക്ഷ്മി’, 3ന് ആലപ്പുഴ ഭരത് കമ്മ്യൂണിക്കേഷൻസിൻ്റെ ‘വീട്ടമ്മ’, 4 ന് അമ്പലപ്പുഴ സാരഥിയുടെ ‘രണ്ട് ദിവസം’, 5 ന് കോഴിക്കോട് സങ്കീർത്തനയുടെ ‘ചിറക് ‘, 6 ന് തിരുവനന്തപുരം അക്ഷര ക്രിയേഷൻസിൻ്റെ ‘ഇടം’, 7 ന് തിരുവനന്തപുരം സൗപർണ്ണികയുടെ ‘മണികർണ്ണിക’, 8 ന് കാഞ്ഞിരപ്പള്ളി അമലയുടെ ‘ശാന്തം’ എന്നീ നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുക.
പ്രേക്ഷകപങ്കാളിത്തം കൊണ്ട് ഗുരുവായൂരിലെ ഏറ്റവും ശ്രദ്ധേയമായ ഈ ജനപ്രിയ സാംസ്ക്കാരികോത്സവത്തിന്റെ ഭാഗമാകാനും മലയാള നാടക വേദി യുടെ ശക്തിയും സൗന്ദര്യവും തൊട്ടറിയാനും എല്ലാ കലാസ്നേഹികളെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.