ഗുരുവായൂർ: ഗുരുവായൂർ നായർ സാമാജത്തിന്റെ നേതൃത്വത്തിൽ അഷ്ടമിരോഹിണി ആഘോഷക്കമ്മിറ്റി, ബ്രഹ്മോത്സവത്തിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്രസന്നിധിയിൽ “ഗോപികാനൃത്തം”, “ഉറിയടി ” എന്നിവ അവതരിപ്പിച്ചു. രണ്ടു വിഭാഗങ്ങളിലുമായി ഇരുപതിലധികം കലാകാരികൾ പങ്കെടുത്ത മോഹിനിയാട്ടവും. തിരുവാതിരകളി അവതരിപ്പിക്കുകയുണ്ടായി
പാലക്കാട് ശ്രീ ശ്രീനിവാസ സേവാട്രസ്റ്റിന്റെ ക്ഷണം സ്വീകരിച്ചാണ്, ബ്രഹ്മോത്സവത്തിലെ ഗരുഡ സേവാദിനമായ ഇന്ന് തിരുപ്പതി ദേവസ്ഥാനത്ത് ഗുരുവായൂർ അഷ്ടമിരോഹിണി മഹോത്സവത്തിലെ വളരെ പ്രാധാന്യമേറിയ കണ്ണന്റെയും ഗോപികമാരുടെയും *ഗോപികാനൃത്തം,* ബാല ലീലകളിലൂടെ മാനവ രാശിക്ക് സദ്ചിന്ത പകർന്ന ഉണ്ണിക്കണ്ണന്റെ *ഉറിയടി നൃത്തം* എന്നിവ അവതരിപ്പിക്കുന്നത്.
നൂറോളം പേരടങ്ങുന്ന കലാകാരികളെയും ഭാരവാഹികളെയും ശ്രീ തിരുപ്പതി ദേവസ്ഥാനത്ത് പരിപാടികൾക്കായി ഒരുക്കിയത്, ഇരുവായൂർ അഷ്ടമിരോഹിണി മഹോത്സവത്തിന്റെ മുഖ്യസംഘാടകനായ വി അച്ചുതകുറുപ്പിന്റെ നേതൃത്വത്തിലാണ്. ആഘോഷ കമ്മിറ്റി ഭാരവാഹിയായ കെ രവീന്ദ്രൻ നമ്പ്യാരുടെ നേതൃത്വത്തിൽ ഒട്ടനവധി ചുമതലക്കാരും കലാകാരികളുമാണ് ശ്രീ തിരുപ്പതി ദേവസ്ഥാനത്തെ ബ്രഹ്മോത്സവത്തിലെ കലാപരിപാടികളിൽ പങ്കെടുത്തത്.