ഗുരുവായൂർ: ഗുരുവായൂർ നഗരസഭ കാര്യാലയത്തിനു മുന്നിൽ വർഷങ്ങളായി തണൽ നൽകിയിരുന്ന വൃക്ഷങ്ങൾ പെട്ടന്നൊരു ദിവസത്തിൽ മരത്തിനു കത്തിവച്ചത് വ്യാപക പ്രതിഷേധമുയരുന്നു.
വർഷങ്ങളായി തണൽ നൽകിയിരുന്ന വൃക്ഷങ്ങൾ പെട്ടന്നൊരു ദിവസത്തിൽ മുറിച്ചു മാറ്റിയത് ഒട്ടും ശരിയല്ലാത്തതാണ്, യാതൊരു കാരണവുമില്ലാതെ പത്തോളം മരങ്ങൾ മുറിച്ചു മാറ്റിയത് എന്തിൻ്റെ അടിസ്ഥാനത്തിലാണ് എന്ന് ചെയർമാനും, മരംമുറിക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥന്മാരും ജനങ്ങളോട് വിശദീകരിക്കണം, ഈ വലിയ തെറ്റു ചെയ്തവർ ആരായാലും അന്വോഷണം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, ആവശ്യപ്പെടുന്നു എന്നും, ശക്തമായി പ്രതിഷേധിയ്ക്കുന്നതായി പ്രതിപക്ഷ നേതാവ് കെ പി ഉദയൻ പറഞ്ഞു.
എന്നാൽ മരത്തിന്റെ ചില്ലകൾ വീണു അപകടങ്ങൾ ഉണ്ടാവുന്നതു കൊണ്ടാണെന്നും വൃക്ഷങ്ങൾ വീണ്ടും വളരാനുള്ള രീതിയിലാണ് മുറിച്ചിരിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു
..