the digital signature of the temple city

ഗുരുവായൂര്‍ നഗരസഭയിലെ ഹോമിയോ മെഡിക്കൽ ക്യാമ്പ് എൻ കെ അക്ബർ എം എൽ എ  ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ നഗരസഭയും ഗുരുവായൂർ, പൂക്കോട് ഹോമിയോ ഡിസ്പെൻസറികളും സംയുക്തമായി സംഘടിപ്പിച്ച ഹോമിയോ മെഡിക്കൽ ക്യാമ്പ്  നഗരസഭ ടൗൺഹാളിൽ എൻ.കെ.അക്ബർ എം എൽഎ  ഉദ്ഘാടനം ചെയ്തു.

- Advertisement - Guruvayoor image

ഗുരുവായൂർ നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷനായി. ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ), ഡോ. ലീന റാണി മുഖ്യപ്രഭാഷണം നടത്തി. മാടക്കത്തറ ഹോമിയോ ഡിസ്പെൻസറി ചീഫ് മെഡിക്കൽ ഓഫീസർ സിനി രമ്യ ബോധവൽക്കരണ ക്ലാസ് നയിച്ചു.ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ എ എസ് മനോജ് , വികസന കമ്മിറ്റി ചെയർമാൻ എ എം ഷെഫീർ, കൗൺസിലർ കെ.പി.ഉദയൻ

ഗുരുവായൂർ നഗരസഭാ മെഡിക്കൽ ഓഫീസർ ഗ്രീഷ്മ ബാബു, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മുന്നൂറോളം പേർ ക്യാമ്പിന്റെ ഭാഗമായി.

കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വനിതകൾക്കായി ഹെൽത്ത് ക്യാംപയിൻ സംഘടിപ്പിക്കുന്നുണ്ട്. മെൻസ്ട്രുവൽ ഹെൽത്ത്, സ്ട്രസ്സ്, പ്രീഹൈപ്പർ ടെൻഷൻ, പ്രീ ഡയബറ്റിസ്, തൈറോയിഡ് എന്നീ രോഗങ്ങൾക്ക് പ്രാമുഖ്യം നൽകിയിട്ടുള്ള ഹോമിയോപ്പതി ആരോഗ്യ മെഡിക്കൽ ക്യാമ്പും ഏകാരോഗ്യ സങ്കൽപത്തിൽ അധിഷ്ഠിതമായ ബോധവത്കരണവു മാണ് ക്യാംപയിൻ ലക്ഷ്യമിടുന്നത്. ചികിത്സ ആവശ്യമായവർക്ക് ഹോമിയോപ്പതി വകുപ്പിന്റെ സ്പെഷ്യാലിറ്റി സെന്ററുകളായ ജനനി വന്ധ്യത നിവാരണ ക്ലിനിക്, സീതാലയം, സദ്ഗമയ, ആയുഷ്മാൻ ഭവ, തൈറോയ്ഡ് ക്ലിനിക് എന്നിവിടങ്ങളിൽ പരിശോധനയും തുടർചികിത്സയും ഉറപ്പാക്കും.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts