ഗുരുവായൂർ: ഉണ്ണികൃഷ്ണൻ പുതൂർ സ്മാരകട്രസ്റ്റ് & ഫൗണ്ടേഷന്റെ 2022 ലെ പുതൂർ പുരസ്കാരത്തിന് ജോർജ്ജ് ഓണക്കൂറിനെ തെരഞ്ഞെടുത്തു.
നവോത്ഥാനനന്തര മലയാള നോവൽ – കഥാ – സാഹിത്യരംഗങ്ങളിൽ ഒരു നവയാഥാർത്ഥ്യ ബോധത്തിന്റെ സർഗ്ഗമണ്ഡലം വിക സിപ്പിച്ച ആധുനികതയുടെ വക്താവും പ്രായോക്താവുമാണ് ഡോ. ജോർജ്ജ് ഓണക്കൂറെന്ന് ഡോ. എം. ലീലാവതി, ആലങ്കോട് ലീലാകൃഷ്ണൻ, എൽ. വി. ഹരികുമാർ എന്നി വരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.
ഉണ്ണികൃഷ്ണൻ പുതൂരിന്റെ 9-ാം ചരമ വാർഷിക ദിനമായ ഏപ്രിൽ 2ന് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് 11,111 (പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന് ) രൂപയും ആർട്ടിസ്റ്റ് ജെ ആർ പ്രസാദ് രൂപ കല്പന ചെയ്ത വെങ്കല ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം സമ്മാനി ക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ ഷാജു പുതുരും ഫൗണ്ടേഷൻ കൺവീനർ ജനു ഗുരുവായൂരും അറിയിച്ചു.
എം.പി. വീരേന്ദ്രകുമാർ, ഡോ. എം. ലീലാവതി, സി. രാധാകൃഷ്ണൻ, ടി. പത്മനാ ഭൻ, എം.ടി. വാസുദേവൻ നായർ, അക്കിത്തം, ശ്രീകുമാരൻ തമ്പി എന്നിവരാണ് 2015 മുതൽ നൽകി വരുന്ന മുൻ വർഷങ്ങളിലെ പുരസ്കാര ജേതാക്കൾ.