- Advertisement -[the_ad id="14637"]
ഗുരുവായൂർ: ഗുരുവായൂർ ബ്രാഹ്മണ സമുഹത്തിൽ 3 ദിവസത്തെ വിനായക ചതുർഥി ആഘോഷങ്ങൾക്ക് തുടക്കമായി. ഞായറാഴ്ച വൈകിട്ട് പാർഥസാരഥി ക്ഷേതത്തിൽ നിന്ന് ദീപാരാധനയ്ക്ക് ശേഷം പുഷ്പാലംകൃത രഥത്തിൽ ഗണപതി വിഗ്രഹം എഴുന്നള്ളിച്ചു ഘോഷയാത്രയായി ഗുരുവായൂരപ്പന്റെ സന്നിധിയിലേക്ക് എത്തിച്ചു.
ഗുരുവായൂർ മുരളിയുടെ നാഗസ്വരം അകമ്പടിയായി. തുടർന്ന കിഴക്കേ മഠത്തിൽ ഇറക്കി എഴുന്നള്ളിച്ചു.
തിങ്കളാഴ്ച പൂജകൾ, മഹാഗണപതി ഹോമം, മഹിള വിഭാഗത്തിന്റെ നേതൃത്വത്തിൽ വിനായക സ്തോത്ര പാരായണം, ഗുരുവായൂർ ഭജന മണ്ഡലിയുടെ ഭജന, വേദ ജപം എന്നിവയുണ്ടാകും. ചൊവ്വാഴ്ച ഗണപതി വിഗ്രഹം സമൂഹ മഠത്തിലെ കുളത്തിൽ നിമജ്ജനം ചെയ്യും.