രാത്രി വെെകി ഉറങ്ങുന്നവർക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത 19 ശതമാനം കൂടുതലാണെന്ന് പഠനം. ഉറക്കത്തിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടും.രാത്രിയിലും ഉറക്കത്തിലും സംഭവിക്കുന്ന രക്തത്തിലെ പഞ്ചസാരയുടെ ഏറ്റക്കുറച്ചിലുകൾ സാധാരണമാണ് ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുന്നതിൽ ഉറക്കവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരിയായ ഉറക്ക ശീലങ്ങൾ ഇല്ലാത്തവർക്ക് പ്രമേഹത്തിന്റെ മാത്രമല്ല ഹൃദ്രോഗത്തിന്റെയും സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അധികമായിരിക്കുമെന്ന് പഠനത്തിൽ പറയുന്നു.
രാത്രി വൈകി കിടക്കുന്നവർ കിടക്കാൻ പോകുന്നതിനു തൊട്ടു മുമ്പ് ഭക്ഷണം കഴിക്കുകയും അതുമായി ഉറങ്ങാൻ തുടങ്ങുമ്പോൾ തന്നെ ഗ്ലൂക്കോസ് നില ഉയരുകയും ചെയ്യുന്നു. ഇത് ഉപാപചയ പ്രവർത്തനത്തെ ബാധിക്കും. രാത്രി വെെകി ഉറങ്ങുന്ന യുവാക്കളിൽ ഓർമക്കുറവ്, ഏകാഗ്രതക്കുറവ്, പ്രമേഹം, പൊണ്ണത്തടി, ചർമരോഗങ്ങൾ, കരൾരോഗങ്ങൾ എന്നിവ വലിയതോതിൽ വർധിച്ചുവരുന്നതായും പഠനങ്ങൾ പറയുന്നു.