ഗുരുവായൂർ: ഗുരുവായൂർ ജനത ഒന്നായി ഏറെറടുത്ത പുരാതന തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തിൽ ചിങ്ങ മഹോത്സവ സ്വാഗത സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുപവനപുരിയിൽ കൊടിയേററം, വിളംബര കേളി, വിളക്ക് ഒരുക്ക്, ഹൈന്ദവ വിഭാഗത്തിലെ നൂറ്റമ്പതോളം മികവുറ്റ വാദ്യ കലാകാരന്മാർ പങ്കെടുത്ത മഞ്ജുളാൽത്തറ മേളം, വാദ്യ കുലപതി സദനം വാസുദേവന് ശ്രീ ഗുരുവായൂരപ്പൻ മേള പുരസ്ക്കാര വിതരണം, പുകൾ പെറ്റ വാദ്യ പ്രതിഭകളുടെ പ്രമാണത്തിൽ പഞ്ച വാദ്യത്തിന്റെയും, ദേവ രൂപങ്ങളുടെയും , താലപ്പൊലിയുടെയും നിറവോടെ മഞ്ജുളാൽ പരിസരത്ത് നിന്ന് ഗുരുവായൂർ ക്ഷേത്ര സന്നിധിയിലേയ്ക്ക് നാമ ജപ ഘോഷയാത്ര, ക്ഷേത്ര തിരുമുമ്പിൽ കമനീയമായി അലങ്കരിച്ച് അണിയിച്ച് വെച്ച അഞ്ഞൂറോളം നറു നൈയ്യിൽ പ്രകാശം ചൊരിഞ്ഞ് ഐശ്വര്യ വിളക്ക് സമർപ്പണം, പ്രസാദ വിതരണം എന്നിവയോടെ പ്രൗഢ ശേഷ്ഠതയോടെ സാഘോഷം നടത്തപ്പെട്ട ചിങ്ങ മഹോത്സവത്തിന് ആഹ്ലാദ നിറവിൽ സമാപനമായി.
ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ ചേർന്ന സമാപന വേള മുൻ മമ്മിയൂർ ദേവസ്വം ചെയർമാൻ ജി കെ പ്രകാശൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം വർക്കിംഗ് ചെയർമാൻ കെ ടി ശിവരാമൻ നായർ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ അഡ്വ രവി ചങ്കത്ത് ആമുഖപ്രസംഗം നടത്തി. മാധ്യമ പ്രവർത്തകനും , രക്ഷാധികാരിയുമായ ജനു ഗുരുവായൂർ വിഷയാവതരണവും നിർവഹിച്ചു. ചടങ്ങിൽ ആദ്ധ്യാമികപ്രവർത്തനപഥത്തിന് കർമ്മനിരതമായ സാരഥ്യം നൽക്കുന്ന നിർമ്മല നായകത്ത് . ഒന്നര പതിറ്റാണ്ടോളമായി മഞ്ജുളാൽ മേളത്തിന് സാരഥ്യം നൽക്കുന്ന വാദ്യ. പ്രവീൺ ഗുരുവായൂർ ജയപ്രകാശ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. വിവിധ സംഘടനകളെയും. പ്രസ്ഥാനങ്ങളെയും പ്രതിനിധികരിച് അനിൽ കല്ലാറ്റ്, ശ്രീധരൻ മാമ്പുഴ .ബാലൻ വാറണാട്ട് .ശശി കേനാടത്ത് , എ കെ ദിവാകരൻ . മധു കെ നായർ. ശ്രീകുമാർ പി നായർ, രഞ്ജിത് പി ദേവദാസ്, പ്രഹ്ലാദൻ മാമ്പറ്റ, ജാക്ക് സിറിയക്. ജയശ്രീ രവികുമാർ. ഇ സുഗതൻ . രവി വട്ടരങ്ങത്ത്, ജയറാം ആലക്കൽ, ടി ദാക്ഷയാണി , രാധാ ശിവരാമൻ, ബാബു വീട്ടിലായിൽ .എം. ഹരിദാസ് എന്നിവർ സംസാരിച്ചു.
ഏറെ വിജയകരമായചിങ്ങമഹോത്സവ പ്രവർത്തന പ്രയാണങ്ങൾ സവിസ്തരം പ്രതിപാദിച്ച് ചർച്ച ചെയ്തു. വരവ്. ചെലവ് കണക്കുകൾ അംഗീകരിയ്ക്കുയും, സന്തോഷവും ,സല്ലാപവും.പങ്ക് വെച്ച് സ്നേഹവിരുന്നും ഒരുക്കി 2023 ലെ ചിങ്ങ മഹോത്സവത്തിന് പരിസമാപ്തി കുറിയ്ക്കുകയും ചെയ്തു.