ഗുരുവായൂർ: ഗുരുവായൂരിലെ വിഷ നായ ആക്രമണ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തിരമായി ഇടപെടണം – ഗാന്ധിയൻ ദർശന വേദി ഗുരുവായൂർ.
വിഷ നായയുടെ കടിയേറ്റ ഓരോ ആളുകൾക്കും ഒരു ലക്ഷം രൂപ വീതം അടിയന്തിര സഹായ ധനം അനുവദിക്കണം; ഗുരുവായൂർ ക്ഷേത്ര നഗരിയിൽ തെരുവ് നായ്ക്കളെ പിടികൂടാൻ പ്രത്യേക നടപടി അടിയന്തിരമായി സ്വീകരിക്കണം; ഗുരുവായൂപ്പ ഭക്തർക്കും, നാട്ടുകാർക്കും വീട്ടുകാർക്കും സുരക്ഷ ഉറപ്പ് വരുത്തണം; ഭീതി വിതറുന്ന കറുത്ത നിറമുള്ള വിഷ നായയെ ഇത് വരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഈ വിഷ നായയെ പിടി കൂടാൻ ഉടൻ നടപടി സ്വീകരിക്കണം.; വിഷ നായയുടെ കടിയേറ്റവർക്ക് പൂർണമായും സൗജന്യ ചികിത്സ നകണം. തുടങ്ങിയ ആവശ്യങ്ങളുമായി ഗാന്ധിയൻ ദർശന വേദി ഗുരുവായൂരിന്റെ നേതൃത്വത്തിൽ ദീർഘ വീക്ഷണം എഡിറ്റർ സി എൽ ലൂക്കോസ് ഉപവാസം അനുഷ്ഠിച്ചു.
കോൺഗ്രസ് നേതാവ് കെ പി എ റഷീദിൻ്റെ നേതൃത്വത്തിൽ ഗുരുവായൂർ നഗരസഭയിലെ യു ഡി എഫ് കൗൺസിലർമാർ ഉപവാസത്തിനു പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു
വിഷയത്തിൽ മുഖ്യമന്ത്രി ഇടപെടണം എന്നാവശ്യപ്പെട്ട് സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നത്. രാഹുൽ ഗാന്ധി ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെന്നും, ഗുരുവായൂർ ഗാന്ധി സ്മാരക സ്മൃതി മണ്ഡപത്തിന് മുന്നിൽ, ദീർഘ വീക്ഷണം എഡിറ്റർ സി എൽ ലൂക്കോസിന്റെ അനിശ്ചിത കാല സത്യാഗ്രഹ സമരം ചാണ്ടി ഉമ്മൻ എം എൽ എ ഉദ്ഘാടനം ചെയ്യും ചടങ്ങിൽ ഗ്രോ വാസു പങ്കെടുക്കുമെന്നും ഗാന്ധിയൻ ദർശന വേദി ഗുരുവായൂർ കൺവീനർ ആർ എച്ച് അബ്ദുൽ സലീം അറിയിച്ചു.