the digital signature of the temple city

ഗുരുവായൂർ പുന്നത്തൂർക്കോട്ട ശിവ- വിഷ്ണു ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്ന പരിഹാരക്രിയകൾ നടന്നു.

- Advertisement -[the_ad id="14637"]

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം കീഴേടം പുന്നത്തൂർക്കോട്ട ശിവ- വിഷ്ണു ക്ഷേത്രത്തിൽ 2023 ആഗസ്ത് 14 ന് നടത്തിയ  അഷ്ടമംഗല പ്രശ്നത്തിന്റെ  പരിഹാര ക്രിയകളുടെ ഭാഗമായി 08.9.2023 ന് ക്ഷേത്രത്തിൽ വെച്ച് തൃശൂർ തെക്കേ മഠം  മൂപ്പിൽ സ്വാമിയാർക്കു വെച്ച് നമസ്കാരവും ഭിക്ഷയും നടത്തി. 

മറ്റു പരിഹാര ക്രിയകൾ   09.9.2023 മുതൽ 13.9.2023 കൂടിയ തിയ്യതികളിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രിയുടെ കാർമികത്വത്തിൽ  നടത്തി. ക്ഷേത്രം പുതുക്കി പണിയുന്നതിനാൽ 13.9.2023 ബുധനാഴ്ച മുഖ്യ പ്രതിഷ്ഠകൾ ബാലാലയത്തിലേക്ക് മാറ്റൽ, നാഗ പ്രതിഷ്ഠകൾ മാറ്റി സ്ഥാപിക്കൽ എന്നീ ചടങ്ങുകളും നടന്നു .

ചടങ്ങുകൾക്ക് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി സി ദിനേശൻ നമ്പൂതിരിപ്പാട്, പുന്നത്തൂർ കോട്ട ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാട്  എന്നിവർ  മുഖ്യകാർമ്മികത്വം വഹിച്ചു. ചടങ്ങുകളിൽ  ഗുരുവായൂർ ദേവസ്വം ചെയർമാൻ  ഡോ വി കെ വിജയൻ, ഭരണസമിതി അംഗങ്ങളായ സി മനോജ്, മനോജ് ബി നായർ, വി ജി രവീന്ദ്രൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ എസ്‌ മായാദേവി, എക്സിക്യൂട്ടീവ് എഞ്ചിനീയർ എം കെ അശോക് കുമാർ മറ്റു  ദേവസ്വം ഉദ്യോഗസ്ഥർ, പ്രദേശ വാസികൾ  എന്നിവർ സന്നിഹിതരായി.

പുന്നത്തൂർ കോട്ട ശിവ വിഷ്ണു ക്ഷേത്രം വഴിപാടായി നവീകരിക്കുന്നത് ചെന്നൈ സ്വദേശിയായ പ്രദീപ് ചോലയിലും കുടുംബവുമാണ്. നിർമാണ ചുമതല ലാൻഡ് മാർക്ക് ബിൽ ഡേഴ്സ് എന്ന സ്ഥാപനത്തിനാണ് .

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts