ഗുരുവായൂർ : ജീവകാരുണ്യ സംഘടനയായ സുവിതം ഫൗണ്ടേഷൻ ഗുരുവായൂരിന്റെ ആഭിമുഖ്യത്തിൽ നൂറോളം അമ്മമാർക്ക് പെൻഷനും, അന്നദാനവും, സ്നേഹവും, സ്വാന്തനവുമായി സുവിത സംഗമം നടത്തി. മമ്മിയൂർമാതാ കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സുവിത സംഗമം ഗുരുവായൂർ അർബൻ ബാങ്ക്ചെയർമാൻ.കെ.ഡി. വീരമണി ഉൽഘാടനം ചെയ്തു. സുവിതം പ്രസിഡണ്ട്. പി.കെ. സരസ്വതിയമ്മ അദ്ധ്യക്ഷയായി.
പൊതുപ്രവർത്തകനും. പെൻഷൻ സംഘടന ജില്ലാ ഭാരവാഹിയുമായ പി.ഐ. സൈമൺ മാസ്ററർപെൻഷൻ വിതരണം നിർവഹിച്ചു. സുവിതം സെക്രട്ടറി വരുണൻ കൊപ്പര പദ്ധതി വിവരണവും, കോ ഓഡിനേറ്റർ ബാലൻ വാറണാട്ട് ആമുഖ പ്രസംഗവും നടത്തി. നഗരസഭ കൗൺസിലർ. കെ.പി.എ. റഷീദ്. മാർട്ടിൻ ആന്റണി, കെ.പി.കരുണാകരൻ . എം.വിജയലക്ഷ്മി മേനോൻ , രമലക്ഷ്മണൻ എന്നിവർ പ്രസംഗിച്ചു. പിറന്നാൾ സ്നേഹവിരുന്നും ഉണ്ടായിരുന്നു