the digital signature of the temple city

മമ്മിയൂർ കൃഷ്ണൻകുട്ടി നായർ പുരസ്കാരം കാക്കശ്ശേരി രാധാകൃഷ്ണൻ മാസ്റ്റർക്ക്

ഗുരുവായൂർ : മമ്മിയൂർ ദേവസ്വം ചുമർ ചിത്രാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ സ്മരണാർത്ഥം നൽകി വരുന്ന പുരസ്കാരം ഈ വർഷം പ്രശസ്ത കവിയും, പ്രഭാഷകനും ആയ കാക്കശ്ശേരി രാധാകൃഷ്ണൻ മാസ്റ്റർക്ക് നൽകുന്നതിന് തീരുമാനിച്ചു. 

2023 ഒക്ടോബർ 14 ന് മമ്മിയൂർ ക്ഷേത്രാങ്കണത്തിൽ വച്ച് നടക്കുന്ന നവരാത്രി നൃത്ത – സംഗീതോത്സവ ഉദ്ഘാടന ചടങ്ങിൽ വെച്ച് പുരസ്കാരം നൽകുന്നതാണ്. 10001 രൂപയും, ശില്‌പവും, പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം, മമ്മിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ പി ടി വിജയി, ട്രസ്റ്റി ബോർഡ് അംഗം പി സുനിൽകുമാർ,, ജി കെ പ്രകാശൻ, കെ കെ ഗോവിന്ദദാസ്, വി പി ആനന്ദൻ, വി പി ഉണ്ണികൃഷ്ണൻ, ഗുരുവായൂർ മുരളി എന്നിവർ അടങ്ങിയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുതത്ത്.

➤ SREE KRISHNA TEMPLE

LEAVE A REPLY

Please enter your comment!
Please enter your name here

➤ TOP NEWS

Subscription form

Get the latest news updates in your whatsapp (100% free)

To get regular news updates please save +91 9072 388 995 [GOLNEWS-NEWS CENTRE]
to your contacts